തിരുവനന്തപുരം :മകരവിളക്കും തൈപ്പൊങ്കലും പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15ന് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അവധി ലഭിക്കുക തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക്.
മകരവിളക്കും തൈപ്പൊങ്കലും ; സംസ്ഥാനത്ത് 6 ജില്ലകള്‍ക്ക് തിങ്കളാഴ്‌ച അവധി
Thypongal Celebrations: പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Published : Jan 12, 2024, 11:10 PM IST
തൈപ്പൊങ്കല്‍ പ്രമാണിച്ചുള്ള അവധി നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയും കലണ്ടറില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. മകരപ്പൊങ്കല്‍ പ്രമാണിച്ചുള്ള തിരക്കുകള്‍ കണക്കിലെടുത്ത് റെയില്‍വേ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് (ജനുവരി 15) ശബരിമലയിലെ മകരവിളക്ക് മഹോത്സവം.
പുലര്‍ച്ചെ 2.46ന് മകരസംക്രമ പൂജകള്‍ നടക്കും. വൈകിട്ട് 5 മണിക്കാണ് ക്ഷേത്ര നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ ഉണ്ടാകും. ജനുവരി 15 മുതല്‍ 19 വരെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പുണ്ടാകും. മാത്രമല്ല 19ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്തും നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള സൗകര്യം ഉണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളം രാജാവിന്‍റെ ദര്‍ശനമുണ്ടാകും. തുടര്‍ന്ന് ക്ഷേത്ര നട അടയ്‌ക്കും.