തിരുവനന്തപുരം:തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് ലക്ഷ്യം. ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളിൽ ഇത്തവണ മത്സരിക്കില്ല. സംഘടനാ ദൗർബല്യം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ട്. ഇത്തവണ എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. ഉടൻ ധാരണയാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി - തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് ലക്ഷ്യം
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി
പതിനാല് ജില്ലകളിലും സാന്നിധ്യം വേണമെന്നാണ് കേരള കാമരാജ് കോൺഗ്രസിൻ്റെ ആവശ്യം. എൽജെപി ആറും, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ഒൻപത് സീറ്റും സോഷ്യലിസ്റ്റ് ജനതാദൾ അഞ്ച് സീറ്റുകളുമാണ് ആവശ്യപ്പെടുന്നത്. പത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമം.
Last Updated : Mar 3, 2021, 3:18 PM IST