കേരളം

kerala

ETV Bharat / state

ചെക്ക് കേസ്: യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കെട്ടി വെച്ച് തുഷാർ കേരളത്തിലെത്തും - യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട്

കേസിന്‍റെ തുടര്‍ നടത്തിപ്പുകൾക്കായി തുഷാറിന്‍റെ സുഹൃത്തായ അറബിയുടെ പേരിലുള്ള പവർ ഓഫ് അറ്റോർണി ഇന്ന് കോടതിയിൽ സമർപ്പിക്കും

ചെക്ക് കേസ്: യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കെട്ടി വെച്ച് തുഷാർ കേരളത്തിലെത്തും

By

Published : Aug 27, 2019, 7:50 AM IST

Updated : Aug 27, 2019, 2:29 PM IST

അജ്മാൻ: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാൻ ശ്രമിക്കുന്നതായാണ് വിവരം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം നടത്തുന്നത്. കേസിന്‍റെ തുടര്‍ നടത്തിപ്പുകൾക്കായി തുഷാറിന്‍റെ സുഹൃത്തായ അറബിയുടെ പേരിലുള്ള പവർ ഓഫ് അറ്റോർണി ഇന്ന് കോടതിയിൽ സമർപ്പിക്കും.

യുഎഇ സ്വദേശിയുടെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചാൽ മാത്രമാണ് തുഷാറിന്‍റെ പാസ്പോർട്ട് കോടതി വിട്ടു കൊടുക്കുക. ആൾ ജാമ്യത്തിനൊപ്പം ഇതിന് അനുസൃതമായ തുകയും കോടതിയില്‍ കെട്ടി വയ്‌ക്കേണ്ടി വരും. മുമ്പ് തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ചത് എംഎ യൂസഫലിയാണ്. ഇത്തവണയും എംഎ യൂസഫലി തന്നെ സഹായിക്കുമെന്നാണ് സൂചന.

Last Updated : Aug 27, 2019, 2:29 PM IST

ABOUT THE AUTHOR

...view details