തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്നും വിജയത്തില്‍ അഹങ്കരിക്കില്ലെന്നും കെ മുരളീധരന്‍ എം.പി. പരാജയത്തില്‍ നിന്ന് വിജയത്തിലേക്കുള്ള കോണ്‍ഗ്രസിന്‍റെ യാത്രയുടെ തുടക്കമാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും മുരളീധരൻ പറഞ്ഞു. തൃക്കാക്കരയില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാവുമായിരുന്നു.
മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് അഭിപ്രായമില്ല: കെ മുരളീധരന്‍ - മുഖ്യമന്ത്രി രാജിവെക്കണമെന്ന അഭിപ്രായമില്ല
ഭരണ തുടര്‍ച്ചയില്‍ നിന്നുണ്ടായ ധിക്കാരത്തിന് തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍
തൃക്കാക്കര; മുഖ്യമന്ത്രി രാജിവെക്കണമെന്ന അഭിപ്രായമില്ലെന്ന് കെ മുരളീധരന്‍
പ്രതിപക്ഷത്തെ നശിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇതിനായി പച്ചക്ക് വര്‍ഗീയത പറയുകയാണ് ഇടതുമുന്നണി ചെയ്തത്. ഭരണ തുടര്‍ച്ചയില്‍ നിന്നുണ്ടായ ധിക്കാരത്തിന് തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മുരളീധരൻ പറഞ്ഞു.
Also Read: ലീഡില്‍ പി.ടിയെ പിന്നിലാക്കി പിന്‍ഗാമി ഉമ, അതുക്കും മേലെ ബെന്നിയെയും പിന്നിട്ട് തേരോട്ടം