വിഴിഞ്ഞത്ത് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ പിടിയിൽ - Sri Lankan boats seized in Vizhinjam
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തുള്ള സാഹചര്യത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു
തിരുവനന്തപുരം: കേരള അതിർത്തി ലംഘിച്ചതിന് മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടി. ബോട്ടിൽ മയക്കുമരുന്ന് കടത്ത് സംഘമാണെന്നാണ് പ്രാഥമിക വിവരം. 19 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത ബോട്ടുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. കോസ്റ്റ് ഗാർഡും നാർക്കോട്ടിക് കൺട്രോൾ വിഭാഗവും ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്തുള്ള സാഹചര്യത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് അമിത് ഷാ ശംഖുമുഖം കടപ്പുറത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കാനിരിക്കെയാണ് ബോട്ടുകൾ പിടികൂടിയത്.