തിരുവനന്തപുരം:ജില്ലയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പുത്തൻതോപ്പിൽ രണ്ടും അഞ്ചുതെങ്ങിൽ ഒരാളെയുമാണ് കാണാതായത്. ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ട് അപകടങ്ങളുമുണ്ടായത്.
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി - തിരുവനന്തപുരത്ത് മൂന്നുപേരെ കടലിൽ കാണാതായി
പുത്തൻതോപ്പിലും അഞ്ചുതെങ്ങിലുമാണ് അപകടങ്ങളുണ്ടായത്. പുത്തൻതോപ്പിൽ ശ്രേയസ് (16 ) സാജിദ് (19), മാമ്പള്ളി സ്വദേശി സാജൻ ആന്‍റണി എന്നിവരെയാണ് കാണാതായത്
കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി
പുത്തൻതോപ്പിൽ ശ്രേയസ് (16 ) സാജിദ് (19) എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ പ്രദേശത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്‍റണിയെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.