തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവതിയെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുമായി കടന്നു. ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ആക്രമണം; മൊബൈല്‍ ഫോണ്‍ കവര്‍ന്നു - attack
കാറിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്
കുളക്കോട് സ്വദേശിയായ യുവതി യോഗാ പരിശീലനത്തിന് പോകാനായി കുളക്കോട് ജങ്ഷനില്‍ സുഹൃത്തിനെ കാത്ത് നില്‍ക്കവേയാണ് ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ മൂന്നംഗ സംഘം യുവതി നിന്നതിന് സമീപമെത്തി. രണ്ടുപേർ ഇറങ്ങി വന്ന് വാൾ കാട്ടി ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയും ചെയ്തു.
മാല പൊട്ടിക്കാൻ എത്തിയ സംഘം യുവതിയുടെ കഴുത്തിൽ ചെറിയ മാല ആയതിനാൽ ശ്രമം ഉപേക്ഷിച്ച് മൊബൈൽ തട്ടിയെടുത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.