തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടിത്തൂക്കി തല്ലിക്കൊന്നു. അടിമലത്തുറ സ്വദേശിയായ ക്രിസ്‌തുരാജിന്‍റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊന്നത്. നായയെ മൂന്ന് പേര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.
വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു - thiruvananthapuram dog
സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. എന്നാല്‍ പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും ആക്ഷേപമുണ്ട്.
![വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു വളര്‍ത്ത് മൃഗത്തോട് ക്രൂരത വളര്‍ത്ത് നായയെ തല്ലി കൊന്നു വിഴിഞ്ഞത്ത് നായയെ അടിച്ചു കൊന്നു വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു വിഴിഞ്ഞം പൊലീസ് three men kills dog kills dog at thiruvananthapuram thiruvananthapuram dog dog attacked](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12314179-thumbnail-3x2-dog-final.jpg)
വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു
വിഴിഞ്ഞത്ത് വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടി തല്ലിക്കൊന്നു
ഇവര്‍ക്കെതിരെ ഉടമ വിഴിഞ്ഞം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും പ്രതികള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്റ്റേഷനില്‍ ഹാജരായില്ലെന്നും ആക്ഷേപമുണ്ട്. പതിവുപോലെ കടപ്പുറത്ത് കളിക്കാന്‍ പോയ ബ്രൂണോ കളി കഴിഞ്ഞ് വള്ളത്തിനടിയില്‍ വിശ്രമിക്കുന്ന സമയത്തായിരുന്നു ആക്രമണം. വലിയ മടല്‍ ഉപയോഗിച്ചാണ് നായയെ തല്ലി കൊന്നത്.
Last Updated : Jun 30, 2021, 8:52 PM IST