കേരളം

kerala

ETV Bharat / state

വെള്ളറടയിൽ 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ - കിളിയൂർ

വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്

Three arrested with 55 kg cannabis  cannabis  vellarada  വെള്ളറട  കഞ്ചാവ്  കിളിയൂർ  ആര്യങ്കോട്
വെള്ളറടയിൽ 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

By

Published : Oct 10, 2020, 10:06 PM IST

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ വെള്ളറടയിൽ പിടിയിൽ. വെള്ളറട പൂവൻകുഴി കോളനിയിൽ ആന്‍റി നർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് 55 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് പൂവൻകുഴി സ്വദേശി നാഗരാജ്(35), കിളിയൂർ സ്വദേശികളായ നിഖിൽ (21), ആരിഫ് (20) എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നാഗരാജന്‍റെ വീട്ടിലെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് ശേഖരിച്ചിരുന്നത്. ആര്യങ്കോട് സ്‌റ്റേഷൻ പരിധിയിലെ വാവോട് നിന്ന് 10 കിലോ കഞ്ചാവ് കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു. ഇതുവരെ അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഉൾപ്പെടെ 100 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളറടയിൽ 55 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനപെട്ടവരാണ് ഇപ്പോൾ പിടിയിലായത്. ഇവർക്കെതിരെ മുമ്പും കഞ്ചാവ് കടത്ത് കേസുകൾ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. വെള്ളറട സിഐ ശ്രീകുമാർ, എസ് ഐ തിലക് രാജൻ, ആന്‍റി നർക്കോട്ടിക്സ് എസ് ഐ ഷിബുകുമാർ. സി പി ഒമാരായ അരുൺ, അഭിലാഷ് , അലക്സ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിനിന്നായി 250 കിലോയിലധികം കഞ്ചാവ് സംഘം ഇവിടെ എത്തിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി

ABOUT THE AUTHOR

...view details