തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി അയച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഭീഷണി സന്ദേശം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇ-മെയിലിലൂടെ വധഭീഷണി; പ്രതി പൊലീസ് പിടിയിൽ - kerala governor
പത്ത് ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് പിടികൂടി. ഇ-മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്.
ഗവർണർ
ഇന്നലെയാണ് ഗവർണർക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് ഗവര്‍ണറുടെ ഓഫിസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇ-മെയിൽ അയച്ചത് കോഴിക്കോട് നിന്നാണെന്ന് പൊലീസ് കണ്ടെത്തി.
വിവരം ഉടൻ തന്നെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറി. കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.