കേരളം

kerala

ETV Bharat / state

പിണറായി സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷം: അച്ചടി ഇനത്തില്‍ മാത്രം ഒന്നരക്കോടിയോളം രൂപ - അച്ചടി ഇനത്തില്‍ ചെലവഴിച്ചത് ഒന്നരക്കോടിയോളം രൂപ

സ്വകാര്യ പ്രസ്സുകള്‍ക്ക് നല്‍കാനുള്ള തുകയുടെ 50 ശതമാനമായ 67,33,892 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ശതമാനം നേരത്തെ അനുവദിച്ചിരുന്നു.

സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങൾ: അച്ചടി ഇനത്തില്‍ ചെലവഴിച്ചത് ഒന്നരക്കോടിയോളം രൂപ

By

Published : Aug 27, 2019, 11:00 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷം പരിപാടികൾക്ക് പോസ്റ്ററുകളും ഫോള്‍ഡറുകളും അച്ചടിക്കാന്‍ ചെലവഴിച്ചത് ഒന്നരക്കോടിയോളം രൂപ. ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളുടെയും പരിപാടികളുടെയും പ്രചരണത്തിന് 'ഇനി നവകേരളത്തിലേക്ക്' എന്ന പേരില്‍ 75 ലക്ഷം കോപ്പി ഫോള്‍ഡറുകളാണ് തയ്യാറാക്കിയത്. 1,34,67,784 കോടി രൂപയാണ് അച്ചടിക്ക് ചെലവായത്. ഈ ഇനത്തില്‍ സ്വകാര്യ പ്രസ്സുകള്‍ക്ക് നല്‍കാനുള്ള തുകയുടെ 50 ശതമാനമായ 67,33,892 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ശതമാനം നേരത്തെ അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ്
സര്‍ക്കാര്‍ ഉത്തരവിന്‍റെ പകര്‍പ്പ്

'ഒന്നാണ് നാം, ഒന്നാമതാണ് കേരളം' എന്ന പേരില്‍ 14,000 കോപ്പി പോസ്റ്ററുകളാണ് അച്ചടിച്ചത്. അതിജീവനം ഡോക്യുമെന്‍ററി ഫെസ്റ്റിന് വേണ്ടി 5,000ത്തോളം പോസ്റ്ററുകളും പുസ്‌തകങ്ങളും അച്ചടിച്ചിരുന്നു. ഇവ അച്ചടിക്കുന്നതിനായി സര്‍ക്കാര്‍ ക്വട്ടേഷന്‍ ക്ഷണിച്ചാണ് പ്രസ്സുകളെ കണ്ടെത്തിയത്. പോസ്റ്ററുകള്‍ക്ക് ചെലവായ 85,400 രൂപയും പുസ്‌തകള്‍ക്കുള്ള 3,31,950 ലക്ഷം രൂപയും അനുവദിച്ചു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ABOUT THE AUTHOR

...view details