കേരളം

kerala

ETV Bharat / state

'തന്നെ വധിക്കാൻ പാര്‍ട്ടിയില്‍ നീക്കം'; സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എംഎല്‍എ തോമസ് കെ തോമസ് - വധശ്രമം തോമസ് കെ തോമസ് പരാതി

എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്. തന്നെ വധിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നു എന്ന് തോമസ് കെ തോമസിന്‍റെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.

thomas k thomas complaint against reji cherian  thomas k thomas  thomas k thomas files complaint  thomas k thomas files complaint to dgp  thomas k thomas complaint  reji cherian  kuttanad mla  kuttanad mla thomas k thomas issue  murder attempt thomas k thomas complaint  തോമസ് കെ തോമസ്  തോമസ് കെ തോമസ് പരാതി  ഡിജിപിക്ക് പരാതി നൽകി തോമസ് കെ തോമസ്  റെജി ചെറിയാൻ  റെഡി ചെറിയാനെതിരെ പരാതി നൽകി തോമസ് കെ തോമസ്  കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്  കുട്ടനാട് എംഎൽഎ പരാതി  വധശ്രമം തോമസ് കെ തോമസ്  വധശ്രമം തോമസ് കെ തോമസ് പരാതി  സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക് ദർവേഷ് സാഹിബ്
തോമസ് കെ തോമസ്

By

Published : Aug 7, 2023, 3:02 PM IST

തിരുവനന്തപുരം :തന്നെ വധിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നു എന്നാരോപിച്ച് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് (Thomas K Thomas) സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ക് ദർവേഷ് സാഹിബിന് പരാതി നൽകി. എൻസിപി നേതാവും വ്യവസായിയുമായ റെജി ചെറിയാനെതിരെയാണ് തോമസ് കെ തോമസ് ഡിജിപിക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു.

പരാതിയുടെ പകർപ്പ്
പരാതിയുടെ പകർപ്പ്

പൊലീസ് ആസ്ഥാനത്തെത്തിയാണ് പരാതി നൽകിയത്. തന്നെ ഇല്ലാതാക്കുന്നതോടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് വധഗൂഢാലോചനയ്ക്ക് പിന്നിലെ ലക്ഷ്യമെന്നും തന്‍റെ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്നുമാണ് തോമസ് കെ തോമസ് പരാതിയിൽ പറയുന്നത്.

തോമസ് കെ തോമസിന്‍റെ പരാതി ഇങ്ങനെ: എൻസിപി ആലപ്പുഴ ജില്ല പ്രസിഡന്‍റ് സന്തോഷ് കുമാറിനെ ടെലഫോണിൽ വിളിച്ച് എംഎൽഎ എറണാകുളത്തെ മകന്‍റെ വീട്ടിലേക്ക് തനിയെ വാഹനം ഓടിച്ചു പോകുമ്പോൾ പാണ്ടി ലോറി ഇടിപ്പിച്ച് കൊല്ലുമെന്നും ഉപതെരഞ്ഞെടുപ്പിൽ റജി ചെറിയാൻ മത്സരിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഭീഷണിക്കെതിരെ ആലപ്പുഴ എസ് പി ജയദേവൻ ഐപിഎസിന് പരാതിയും നൽകിയിട്ടുണ്ട്. താൻ എംഎൽഎ ആയപ്പോൾ മുതൽ തനിക്കും കുടുംബത്തിനും എതിരെ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും അതിനായി പ്രവർത്തിക്കുന്നവർക്ക് പണവും സ്ഥാനമാനങ്ങളും ഓഫർ ചെയ്യുകയുമാണ് റജി ചെറിയാൻ.

പരാതിയുടെ പകർപ്പ്
പരാതിയുടെ പകർപ്പ്

നേരത്തെ തന്‍റെ സഹപ്രവർത്തകനായ എൻസിപി ആലപ്പുഴ ജില്ല പ്രസിഡന്‍റ് സന്തോഷിനോട് തന്നെ ഉൾപ്പെടെ തന്‍റെ കൂടെ നടക്കുന്നവരെ വാഹനാപകടത്തിൽ തീർത്തു കളയുമെന്നും ആരും ചോദിക്കാനില്ലെന്നും റജി ചെറിയാൻ പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനും ജയിലിൽ അടയ്ക്കാനും കൊലപ്പെടുത്താനും വരെ തയ്യാറായ വ്യക്തിക്കെതിരെ ശക്തവും മാതൃകയുമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ പകർപ്പ്

തന്‍റെ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അഡിഷണൽ സ്റ്റാഫ് ആയ തോമസ് കുരുവിളക്ക് പണം വാഗ്‌ദാനം ചെയ്‌ത് യാത്ര വിവരങ്ങൾ യഥാസമയം ഗൂഢാലോചനക്കാരെ അറിയിക്കുകയും തന്നെ അപായപ്പെടുത്തി കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നിൽ പ്രവർത്തിച്ച വ്യക്തി ശ്രമിക്കുകയും ചെയ്‌തു. ഡ്രൈവറിന്‍റെ സംശയകരമായ പെരുമാറ്റങ്ങളും രീതികളും കണ്ട് ജോലിയിൽ അയാളെ നിന്നും ഒഴിവാക്കി.

പരാതിയുടെ പകർപ്പ്

തുടർന്ന് ഈ ഡ്രൈവർ തന്‍റെ മറ്റൊരു അഡീഷണൽ സ്റ്റാഫും ക്യാമ്പ് ഓഫിസ് സെക്രട്ടറിയുമായ റോച്ച സി മാത്യുവിനെ മൊബൈലിലും നേരിട്ടും ബന്ധപ്പെട്ട് തന്നെ അപായപ്പെടുത്തി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്ലാനിട്ടിരുന്നു എന്നും തിരുവനന്തപുരത്തു നിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുന്ന സമയത്ത് പിറകിലിരുന്ന് ഉറങ്ങുന്ന തന്നെ യാദൃശ്ചികമായി കാർ വെള്ളത്തിൽ വീണു എന്ന് വരുത്തി തീർത്ത് അപായപ്പെടുത്താനാണ് പ്ലാൻ ഇട്ടിരുന്നത് എന്നും തോമസ് കെ തോമസ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details