കേരളം

kerala

ETV Bharat / state

തോമസ് ഐസക്കിന്‍റെ ബജറ്റ് വാചകമേള: പി കെ കൃഷ്‌ണദാസ് - കേരള ബജറ്റ് പ്രഖ്യാപനങ്ങൾ

കൊച്ചുകുട്ടികൾക്ക് പോലും അവതരിപ്പിക്കാവുന്ന ഒന്നാണ് ബജറ്റ് എന്ന പ്രതീതിയാണ് ഐസക്കിന്‍റെ ബജറ്റ് ഉണ്ടാക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം

kerala budget news  kerala budget announcement  kerala budget criticism news  കേരള ബജറ്റ് വാർത്ത  കേരള ബജറ്റ് പ്രഖ്യാപനങ്ങൾ  കേരള ബജറ്റ് വിമർശനം വാർത്ത
തോമസ് ഐസക്കിന്‍റെ ബജറ്റ് വാചകമേള: പി കെ കൃഷ്‌ണദാസ്

By

Published : Jan 15, 2021, 5:18 PM IST

Updated : Jan 15, 2021, 5:34 PM IST

തിരുവനന്തപുരം:ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കേവലം വാചകമേളയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്‌ണദാസ്. അവിശ്വസനീയവും അയഥാർത്ഥവും അപ്രായോഗികവുമാണ് ബജറ്റ്. സാമ്പത്തിക ഉത്തേജനത്തിനുള്ള നിർദേശങ്ങളില്ലാത്ത ബജറ്റിനെ കേവലം തെരഞ്ഞെടുപ്പ് പ്രസംഗമായി ധനമന്ത്രി അധപതിപ്പിച്ചു.

തോമസ് ഐസക്കിന്‍റെ ബജറ്റ് വാചകമേള: പി കെ കൃഷ്‌ണദാസ്

കഴിഞ്ഞ അഞ്ച് ബജറ്റുകളുടെ ആവർത്തനം മാത്രമാണിത്. കാർഷിക, വ്യാവസായിക, സേവന മേഖലകളുടെ ഉത്തേജനത്തിന് പദ്ധതികൾ ഇല്ലാതെ എട്ടു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നത് പൊള്ളയായ വാഗ്‌ദാനമാണ്.

കൊച്ചുകുട്ടികൾക്കുപോലും അവതരിപ്പിക്കാവുന്നതാണ് ബജറ്റ് എന്ന പ്രതീതിയാണ് ഐസക്കിന്‍റെ ബജറ്റ് ഉണ്ടാക്കുന്നതെന്നും പി കെ കൃഷ്‌ണദാസ് പരിഹസിച്ചു.

Last Updated : Jan 15, 2021, 5:34 PM IST

ABOUT THE AUTHOR

...view details