കേരളം

kerala

ETV Bharat / state

പ്രതിപക്ഷത്തിന്‍റെ ധവളപത്രത്തിന് മറുപടിയുമായി ധനമന്ത്രി - സാമ്പത്തിക പ്രതിസന്ധി

ഇടതു സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന് പറയുന്നത് യുഡിഎഫിന്‍റെ അഴിമതിയുടെ അര ശതമാനം പോലും വരില്ലെന്ന് തോമസ് ഐസക്

ധവളപത്രത്തിന് മറുപടിയുമായി ധനമന്ത്രി  thomas issacc  white paper  ധവളപത്രം  സാമ്പത്തിക പ്രതിസന്ധി  യുഡിഎഫിന്‍റെ ധവള പത്രം
ധനമന്ത്രി

By

Published : Dec 13, 2019, 5:15 PM IST

തിരുവനന്തപുരം: യുഡിഎഫിന്‍റെ സാമ്പത്തിക ധവള പത്രത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സഹായത്തിലെ കുറവ് കാരണം സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വികസന സ്‌തംഭനമില്ല. സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന് പറയുന്നത് യുഡിഎഫിന്‍റെ അഴിമതിയുടെ അര ശതമാനം പോലും വരില്ലെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 25000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇതില്‍ കേരളത്തിന് ഡിസംബറില്‍ മാത്രം ലഭിക്കേണ്ടത് 3000 കോടിരൂപയാണ്. വസ്തുത ഇതായിരിക്കെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാതെ അവസരം മുതലാക്കി പ്രതിപക്ഷ നേതാവ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

ധവളപത്രത്തിന് മറുപടിയുമായി ധനമന്ത്രി

യുഡിഎഫിന്‍റെ കാലത്തെക്കാള്‍ മികച്ച വികസന പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ട്. കേന്ദ്രം സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. ഇത് മനസിലാക്കാതെ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ രാഷ്ട്രീയം എന്താണെന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. അഴിമതി രഹിതമായി ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകും. ഇടതു സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന് പറയുന്നത് യുഡിഎഫിന്‍റെ അഴിമതിയുടെ അര ശതമാനം പോലും വരില്ല. നിയമസഭയിലെ നിര്‍മാണങ്ങള്‍ പ്രതിപക്ഷം കൂടി അറിഞ്ഞ് നടപ്പിലാക്കുന്നതാണ്. ഞങ്ങള്‍ കട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലെയ പരിഹസിച്ച് തോമസ് ഐസക് പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതു കാരണം ചെലവ് വർധിച്ചിട്ടുണ്ട്. ധനവകുപ്പിനെ അദൃശ്യ ശക്തി നിയന്ത്രിക്കുന്നു എന്നത് പ്രതിപക്ഷത്തിന്‍റെ ഭാവനാ വിലാസമാണ്. ഈ രാഷ്ട്രീയം കേരള ജനങ്ങള്‍ തിരിച്ചറിയുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ABOUT THE AUTHOR

...view details