കേരളം

kerala

ETV Bharat / state

അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി സ്‌പീക്കർക്ക് വിശദീകരണം നൽകി - അവകാശ ലംഘനം

അവകാശ ലംഘന പരാതിയിൽ നിയമസഭ എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിലും വിശദീകരണം നൽകാൻ തയാറാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്.

explanation  thomas issac  അവകാശ ലംഘന നോട്ടീസ്  ധനമന്ത്രി സ്‌പീക്കർക്ക് വിശദീകരണം നൽകി  അവകാശ ലംഘനം  ടി.എം തോമസ് ഐസക്ക്
അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി സ്‌പീക്കർക്ക് വിശദീകരണം നൽകി

By

Published : Nov 30, 2020, 8:39 PM IST

Updated : Nov 30, 2020, 9:43 PM IST

തിരുവനന്തപുരം:പ്രതിപക്ഷത്തിൻ്റെ അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി സ്‌പീക്കർക്ക് വിശദീകരണം നൽകി. നിയമസഭയിൽ നേരിട്ടെത്തിയാണ് വിശദീകരണം നൽകിയത്. അവകാശ ലംഘന പരാതിയിൽ നിയമസഭ എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിലും വിശദീകരണം നൽകാൻ തയാറാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. സ്പീക്കർ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. സ്‌പീക്കറുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

അവകാശ ലംഘന നോട്ടീസിൽ ധനമന്ത്രി സ്‌പീക്കർക്ക് വിശദീകരണം നൽകി

നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പരസ്യമാക്കിയത് നിയമ സഭയുടെ അവകാശ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി വി.ഡി സതീശനാണ് നോട്ടീസ് നൽകിയത്. തുടർന്ന് സ്‌പീക്കർ തോമസ് ഐസക്കിനോട് വിശദീകരണം തേടുകയായിരുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട് കരട് റിപ്പോർട്ടിൽ പറയാത്ത ക്രമക്കേടുകൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി തോമസ് ഐസക്ക് രംഗത്ത് വരികയായിരുന്നു. റിപ്പോർട്ട് പരസ്യമാക്കിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്ത് എത്തുകയായിരുന്നു.

Last Updated : Nov 30, 2020, 9:43 PM IST

ABOUT THE AUTHOR

...view details