തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. മാർക്കറ്റിൽ പണമിടപാട് വലിയ അളവിൽ കുറഞ്ഞു. ആളുകൾ സാധനങ്ങൾ വാങ്ങുന്നതിലും വലിയ കുറവാണ് ഉണ്ടാകുന്നത്. മാന്ദ്യത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനം നീങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനമന്ത്രി - thomas issac
കേരളത്തിൽ ചെറുപ്പക്കാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാത്ത അവസ്ഥയാണെന്നും ഈ സ്ഥിതി മാറണമെന്നും ധനമന്ത്രി ടി എം തോമസ് ഐസക്.
ധനമന്ത്രി ടി എം തോമസ് ഐസക്
കേരളത്തിൽ ചെറുപ്പക്കാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാത്ത അവസ്ഥയാണ്. ഈ സ്ഥിതി മാറണം. അതിന് കൂടുതൽ നിക്ഷേപം കേരളത്തിലേക്ക് വരണം. പശ്ചാത്തല വികസനത്തിലൂടെ മാത്രമേ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിയൂ. എന്നാൽ നിക്ഷേപം ആകർഷിക്കുന്ന കാര്യത്തിൽ സംസ്ഥാനം പിന്നിലാണെന്നും തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ വിദേശ മലയാളികൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളെ കൂടി ഉൾപ്പെടുത്തുമെന്നും ധനമന്ത്രി