തിരുവനന്തപുരം:ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമാണ് തോമസ് ഐസക് നടത്തിയത്. മൂന്ന് മണിക്കൂർ പതിനേഴ് മിനുറ്റുകളാണ് പ്രസംഗം നീണ്ടത്. കെ എം മാണിയുടെ റെക്കോർഡാണ് തോമസ് ഐസക് തന്‍റെ പന്ത്രണ്ടാമത്തെ ബജറ്റിൽ തിരുത്തിയത്.
റെക്കോർഡുകൾ തിരുത്തി തോമസ് ഐസക്; എറ്റവും ദൈർഘ്യമേറിയ ബജറ്റുമായി ധനമന്ത്രി
തോമസ് ഐസക്കിന്‍റെ പന്ത്രണ്ടാമത് ബജറ്റാണ് ഇന്ന് അവതരിപ്പിച്ചത്
റെക്കോർഡുകൾ തിരുത്തി തോമസ് ഐസക്; എറ്റവും ദൈർഘ്യമേറിയ ബജറ്റുമായി ധനമന്ത്രി
2013 ൽ കെ എം മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗമായിരുന്നു ഏറ്റവും ദൈർഘ്യമേറിയത്. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം അവസാനിച്ചത് 12.17ന്. ഈ സമയത്തിനിടയിൽ ഒരിക്കൽ പോലും ഇടവേള എടുത്തില്ല എന്നതും ശ്രദ്ധേയം. പ്രസംഗം നീണ്ടപ്പോൾ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അത് ധനമന്ത്രിയെ ഓർമിപ്പിക്കുകയും ചെയ്‌തു. ധനമന്ത്രി എന്ന നിലയിൽ തോമസ് ഐസക്കിന്‍റെ പന്ത്രണ്ടാമത്തെ ബജറ്റും പിണറായി സർക്കാരിന്‍റെ ആറാമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിച്ചത്.