തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനോട് ഡിസംബര്‍ 29ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. സംസ്ഥാന നിയമസഭാ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത്. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിൽ എത്തിക്കുന്നതിന് മുൻപായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നിയമസഭയോടുള്ള അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നല്‍കിയ പരാതിയിലാണ് നടപടി.
നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് നിര്‍ദേശം - KIFBI News
സംസ്ഥാന നിയമസഭാ ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തുന്നത്
![നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് നിര്‍ദേശം thomas issac before assembly ethics committee assembly ethics committee news സി.എ.ജി റിപ്പോര്‍ട്ട് ചോർത്തി കിഫ്ബി വാർത്തകൾ KIFBI News CAG Report news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9983552-thumbnail-3x2-ti.jpg)
പരാതിക്കാരനായ വി.ഡി സതീശനെ ഇന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു. മസാലാ ബോണ്ട് വഴി കിഫ്ബി നടത്തിയ വിദേശ ധനസമാഹരണം കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെയാണെന്നു ചൂണ്ടിക്കാട്ടി സി.എ.ജി നല്‍കിയ റിപ്പോര്‍ട്ടാണ് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതായി ആരോപണമുയര്‍ന്നത്.
പരാതിയെ തുടര്‍ന്ന് സ്‌പീക്കര്‍ വിളിച്ചു വരുത്തി ധനമന്ത്രേിയോട് വിശദീകരണം തേടിയെങ്കിലും നടപടിയില്‍ ഉറച്ചു നില്‍ക്കുന്നതായി തോമസ് ഐസക്ക് സ്‌പീക്കറെ അറിയിച്ചിരുന്നു. ഇതോടെ നടപടിയുമായി മുന്‍പോട്ട് പോകാന്‍ സ്‌പീക്കര്‍ നിര്‍ബന്ധിതനാകുകയായിരുന്നു. സി.പി.എം നേതാവ് എ. പ്രദീപ് കുമാറാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍.