തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രം കൈനയാതെ മീൻ പിടിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ബജറ്റിലെ പണം തൊടാതെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. രണ്ടാംഘട്ട പ്രഖ്യാപനത്തിലും ജനങ്ങൾക്ക് ഒന്നുമില്ല. വായ്‌പയുടെ കണക്കുകൾ മുൻ വർഷത്തെക്കാൾ മൂന്നിലൊന്ന് മാത്രമാണ്. ഇതിനെയാണ് കൃഷിക്കാർക്കായി എന്ന് ഉയർത്തി കാട്ടുന്നത്. മൊറട്ടോറിയം കാലത്തെ പലിശയെങ്കിലും പിൻവലിക്കാമായിരുന്നു. അത് കൂടി ലോണിൽ ചേർത്ത് ബാങ്കുകൾ പലിശ വാങ്ങുകയാണെന്നും ധനമന്ത്രി പറഞ്ഞു.
കേന്ദ്രം കൈനനയാതെ മീൻ പിടിക്കുന്നു: കേന്ദ്രം പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങണെന്ന് തോമസ് ഐസക് - thomas issac against central package
ബജറ്റിലെ പണം തൊടാതെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. രണ്ടാംഘട്ട പ്രഖ്യാപനത്തിലും ജനങ്ങൾക്ക് ഒന്നുമില്ലെന്നും ധനമന്ത്രി വിമർശിച്ചു.
കുടിയേറ്റ തൊഴിലാളികൾക്കായി അനുവദിച്ചതിൽ 25% ശതമാനം മാത്രമേ ഉപയോഗിക്കാനാവൂ. നിരുത്തരവാദിത്വപരമായാണ് കേന്ദ്രം കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരത്തിൽ പൊള്ളയായ കാര്യങ്ങൾ പറയാൻ ധനകാര്യമന്ത്രിക്ക് നാണമില്ലേയെന്നും തോമസ് ഐസക് ചോദിച്ചു. കുടിയേറ്റ തൊഴിലാളികളെ കൂടി തൊഴിൽ ഉറപ്പിൽ ഉൾപ്പെടുത്തുന്നു. എന്നാൽ ഇതിന് അധിക ഫണ്ട് നൽകിയില്ല. കഴിഞ്ഞ വർഷത്തെ കുടിശികയാണ് നൽകിയതായി പറയുന്നത്. ഈ കണക്കുകൾ ലജ്ജാവഹമാണ്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ ദേശീയ പാക്കേജിൽ പറഞ്ഞ് പോകുന്നു. എന്തും പറയാമെന്നാണ് കണക്കാക്കുന്നത്. ഇതാണ് വരാനിരിക്കുന്ന പാക്കേജിന്‍റെ സാമ്പിൾ എങ്കിൽ ഇന്ത്യയുടെ കാര്യം കഷ്ടമാണെന്നും മന്ത്രി പറഞ്ഞു.