കേരളം

kerala

ETV Bharat / state

ഇ.ഡിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക് - തോമസ് ഐസക്ക്

മാധ്യമങ്ങൾക്ക് കിഫ്ബിക്കെതിരായ അന്വേഷണമെന്ന വാർത്ത നൽകിയത് ഇ.ഡി ആണെന്നും വാർത്തയുടെ തലക്കെട്ട് പോലും ഇ.ഡിയാണ് മാധ്യമങ്ങൾക്ക് നൽകിയതെന്നും തോമസ് ഐസക്ക്.

Enforcement directorate  thomas issac  KIFBI  kerala government  കേരള സർക്കാർ  എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്  തോമസ് ഐസക്ക്  കിഫ്ബി
ഇ.ഡിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്ക്

By

Published : Nov 22, 2020, 5:49 PM IST

Updated : Nov 22, 2020, 6:02 PM IST

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി ടി.എം തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണമെന്ന വാർത്തയ്ക്ക് പിന്നിൽ ഇ.ഡി തന്നെയാണെന്നും വാർത്തയുടെ തലക്കെട്ട് പോലും വാട്‌സാപ്പ് സന്ദേശമായി ഇ.ഡി മാധ്യമങ്ങൾക്ക് അയച്ചു നൽകിയെന്നും തോമസ് ഐസക് പറഞ്ഞു. ഇതേതുടർന്ന് വാട്‌സാപ്പ് സന്ദേശം ധനമന്ത്രിതന്നെ പുറത്തുവിട്ടു.

ഇ.ഡിയെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്

ഇ.ഡി സർക്കാരിനെതിരെ ഉപജാപം നടത്തുന്നു. റഡാറുമായി ഇവിടെ നടന്നിട്ട് കാര്യമില്ല. ഒരിഞ്ച് പോലും ഇ.ഡിക്ക് മുന്നിൽ വഴങ്ങില്ല. സി.എ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ഇ.ഡിക്ക് അധികാരമില്ല. ഇത് നിയമസഭയോടുള്ള അവഹേളനവും സഭയുടെ അവകാശ ലംഘനവുമാണ്. കേരളത്തിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ആറാടാമെന്ന് ഇ.ഡി കരുതേണ്ട. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഇ.ഡിയും സി.എ.ജിയും ഗൂഢാലോചന നടത്തി. പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

Last Updated : Nov 22, 2020, 6:02 PM IST

ABOUT THE AUTHOR

...view details