തിരുവനന്തപുരം: മൂല്യവർധിത നികുതി കുടിശിക ഈടാക്കുന്നത് സംബന്ധിച്ച് തല്‍ക്കാലം തുടർ നടപടികൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതുമായി ബന്ധപ്പെട്ട് നിയമവകുപ്പുമായി ചർച്ച ചെയ്‌ത ശേഷമാകും തീരുമാനമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിനെതിരെ വ്യാപാരികളിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തുടർ നടപടികൾ ഉടന്‍ വേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
വാറ്റ് നികുതി കുടിശിക; തുടർ നടപടികൾ ഉടന്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി
വാറ്റ് നികുതി കുടിശിക ഈടാക്കുന്നതിനെതിരെ വ്യാപാരികളിൽ നിന്നും വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് തുടർ നടപടികൾ ഉടന്‍ വേണ്ടെന്ന ധനവകുപ്പിന്‍റെ തീരുമാനം.
വാറ്റ് നികുതി കുടിശിക: തുടർ നടപടികൾ ഉണ്ടാകില്ലെന്ന് ഉടന്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി
പ്രാഥമിക നോട്ടിസ് മാത്രമാണ് വ്യാപാരികൾക്ക് അയച്ചത്. സൂക്ഷ്‌മ പരിശോധന നടത്തി നോട്ടീസ് അയക്കാനാണ് നിർദേശിച്ചിരുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പ് സമയമായതിനാലാണ് പ്രശ്‌നങ്ങൾ വന്നത്. ഡാറ്റ എൻട്രിയിലും സോഫ്റ്റ്‌വെയര്‍ സിസൈനിലും പോരായ്‌മകൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാറ്റ് നികുതി കുടിശിക ഈടാക്കുന്നത് സംബന്ധിച്ച് കെ.സി.ജോസഫാണ് നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചത്.