കേരളം

kerala

ETV Bharat / state

സർക്കാർ ചെലവ് ചുരുക്കും; നികുതി വെട്ടിപ്പ് തടയും, ജീവനക്കാരെ പുനർവിന്യസിക്കും - തോമസ്‌ ഐസക്ക് വാർത്തകൾ

സംസ്ഥാന നികുതി വികുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നി വകുപ്പുകളിലെ അധികമുള്ള ജീവനക്കാരെ മറ്റ് മേഖലകളിലേക്ക് മാറ്റി നിയമിക്കും. അനാവശ്യ തസ്‌തികകൾ ഒഴിവാക്കി വരുമാനം വർധിപ്പിക്കാൻ നടപടിയുണ്ടാകും. ജിഎസ്‌ടി വകുപ്പിലെ അധിക ഉദ്യോഗസ്ഥരെ നികുതി പിരിക്കാൻ വിനിയോഗിക്കും. .

Thomas Isaac on tax kerala budjet 2020
ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി

By

Published : Feb 7, 2020, 11:45 AM IST

തിരുവനന്തപുരം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ധനമന്ത്രി ഡോ തോമസ് ഐസക്ക് ചെലവുചുരുക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.
വരുമാനത്തിൽ വർധനയില്ലാതെ ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ക്ഷേമ പദ്ധതികളിൽ നിന്ന് അനർഹരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാന നികുതി വികുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നി വകുപ്പുകളിലെ അധികമുള്ള ജീവനക്കാരെ മറ്റ് മേഖലകളിലേക്ക് മാറ്റി നിയമിക്കും. അനാവശ്യ തസ്‌തികകൾ ഒഴിവാക്കി വരുമാനം വർധിപ്പിക്കാൻ നടപടിയുണ്ടാകും. ജിഎസ്‌ടി വകുപ്പിലെ അധിക ഉദ്യോഗസ്ഥരെ നികുതി പിരിക്കാൻ വിനിയോഗിക്കും.
നികുതി വെട്ടിപ്പ് കണ്ടെത്താൻ പുതിയ നടപടികൾ സ്വീകരിക്കും. നികുതിയിലെ കുടിശിക പിരിക്കാൻ പുതിയ ആംനെസ്‌റ്റി പദ്ധതി രൂപീകരിക്കും തുടങ്ങിയ നടപടികൾ കൂടി പ്രഖ്യാപിച്ചു. അനർഹരെ ഒഴിവാക്കാനും അനാവശ്യ തസ്തിക ഒഴിവാക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. ഇതുവഴി 700 കോടിയുടെ ചെലവ് കുറയുമെന്നും 1500 കോടി അധികമായി ഖജനാവിലേക്ക് എത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി ശൃംഖല വികസിപ്പിക്കാനും അതുവഴി നികുതി വെട്ടിപ്പ് കണ്ടെത്തും. അതിർത്തികളിൽ ക്യാമറ വഴി കള്ളകടത്ത് തടയാനും ബജറ്റില്‍ നിർദ്ദേശം.

ABOUT THE AUTHOR

...view details