തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരം എൽഡിഎഫും എന്‍ഡിഎയും തമ്മിലാണെന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ പ്രസ്താവന തള്ളി ധനമന്ത്രി തോമസ് ഐസക്. പരമാവധി 12 ശതമാനം മാത്രം വോട്ടു സമാഹരിക്കാൻ കഴിയുന്ന ബിജെപി മൈനർ പ്ലെയറാണെന്നും മന്ത്രി പരിഹസിച്ചു.
'ബിജെപി മൈനര്‍ പ്ലയര്‍'; കെ സുരേന്ദ്രനെ തള്ളി തോമസ് ഐസക് - bjp state president
പരമാവധി 12 ശതമാനം മാത്രം വോട്ടു സമാഹരിക്കാൻ കഴിയുന്ന ബിജെപിയെ മുഖ്യധാരാ പാർട്ടികൾ അകറ്റി നിർത്തിയിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
!['ബിജെപി മൈനര്‍ പ്ലയര്‍'; കെ സുരേന്ദ്രനെ തള്ളി തോമസ് ഐസക് കെ സുരേന്ദ്രന്‍ തോമസ് ഐസക് ധനമന്ത്രി തോമസ് ഐസക് തദ്ദേശ തെരഞ്ഞെടുപ്പ് സുരേന്ദ്രനെതിരെ തോമസ് ഐസക് thomas isaac local body election](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9649352-thumbnail-3x2-isaac.jpg)
അപ്രധാനമായ ചില പാർട്ടികളുമായി മാത്രമെ ബിജെപിക്ക് സഖ്യമുണ്ടാക്കാനായിട്ടുള്ളൂ. മുഖ്യധാരാ പാർട്ടികൾ ബിജെപിയെ അകറ്റി നിർത്തിയിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിത്രത്തിലില്ലെന്നും എൽഡിഎഫിനെ എതിർക്കാൻ എന്‍ഡിഎയ്ക്ക് മാത്രമേ സാധിക്കൂ എന്നുമായിരുന്നു കെ സുരേന്ദ്രൻ്റെ പ്രസ്താവന.
തനിക്ക് വിദേശനിക്ഷേപമുണ്ടെന്ന കെ സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയില്ലെന്നായിരുന്ന ആദ്യം തോമസ് ഐസക്കിൻ്റെ നിലപാട്. പിന്നീട് ബിജെപി പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷിച്ചു കണ്ടുപിടിക്കാൻ സുരേന്ദ്രനെ മന്ത്രി വെല്ലുവിളിച്ചു.