തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി സോഫ്റ്റ് വെയറിൽ സമഗ്രമായ പരിശോധന നടത്തുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ട്രഷറികളിൽ വഞ്ചിയൂർ മാതൃകയിൽ റദ്ദാക്കിയ മുഴുവൻ ഇടപാടുകളും പരിശോധിക്കും. ഫങ്‌ഷണൽ ഓഡിറ്റ് നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
ട്രഷറി സോഫ്റ്റ് വെയറിൽ സമഗ്ര പരിശോധന നടത്തും: തോമസ് ഐസക് - thomas isaac
വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‌വേഡ് റദ്ദാക്കാതിരുന്നത് ഗുരുതര വീഴ്‌ചയാണ്. ഇതിന് കാരണമായവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ധനമന്ത്രി
![ട്രഷറി സോഫ്റ്റ് വെയറിൽ സമഗ്ര പരിശോധന നടത്തും: തോമസ് ഐസക് ട്രഷറി സോഫ്റ്റ് വെയർ തോമസ് ഐസക്ക് ട്രഷറി ട്രഷറി തട്ടിപ്പ് treasury fraud case thomas isaac treasury software](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8287100-thumbnail-3x2-issac.jpg)
തോമസ് ഐസക്ക്
ട്രഷറി സോഫ്റ്റ് വെയറിൽ സമഗ്രമായ പരിശോധന നടത്തുമെന്ന് ധനമന്ത്രി
ട്രഷറിയിലെ മറ്റ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും പരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‌വേഡ് റദ്ദാക്കാതിരുന്നത് ഗുരുതര വീഴ്‌ചയാണ്. ഇതിന് കാരണമായവർക്കെതിരെ നടപടി ഉണ്ടാകും. ഉദ്യോഗസ്ഥൻ വിരമിക്കുമ്പോൾ അയാളുടെ പാസ്‌വേഡും ഓട്ടോമാറ്റിക് ആയി റദ്ദാക്കുന്നതിനായി ട്രഷറി സോഫ്റ്റ് വെയറിനെ സ്‌പാർക്ക് സോഫ്റ്റ് വെയറുമായി ബന്ധപ്പിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
Last Updated : Aug 4, 2020, 12:18 PM IST