തിരുവനന്തപുരം: മസാല ബോണ്ട് ഭരണഘടന വിരുദ്ധമല്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കേന്ദ്ര സർക്കാരിൻ്റെ ഫെമ നിയമ പ്രകാരം നിയമസഭ രൂപം കൊടുത്ത ബോഡി കോർപ്പറേറ്റിന് വായ്‌പ എടുക്കാൻ അധികാരമുണ്ട്. കിഫ് ബി അത്തരത്തിൽ നിയമസഭ രൂപം കൊടുത്ത ബോഡി കോർപ്പറേറ്റാണ്. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും വായ്‌പ എടുക്കാൻ അവകാശമില്ലെന്ന് റിസർവ് ബാങ്ക് പോലും പറഞ്ഞിട്ടില്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
മസാല ബോണ്ട് ഭരണഘടന വിരുദ്ധമല്ല: തോമസ് ഐസക്ക് - ധനമന്ത്രി ടി.എം തോമസ് ഐസക്
കേന്ദ്ര സർക്കാരിൻ്റെ ഫെമ നിയമ പ്രകാരം നിയമസഭ രൂപം കൊടുത്ത ബോഡി കോർപ്പറേറ്റിന് വായ്‌പ എടുക്കാൻ അധികാരമുണ്ട്. കിഫ് ബി അത്തരത്തിൽ നിയമസഭ രൂപം കൊടുത്ത ബോഡി കോർപ്പറേറ്റാണെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു.
മസാല ബോണ്ട് ഭരണഘടന വിരുദ്ധമല്ല: തോമസ് ഐസക്
ഒരു ചർച്ചയും നടത്താതെ ധൃതി പിടിച്ച് എവിടന്നോ മൂന്ന് പേജുകൾ വച്ച് നിയമസഭയിൽ വയ്ക്കുകയാണ് സിഎജി ചെയ്‌തത്. ഇത്
നിയമസഭയോടുള്ള അനാദരവ് ആണ്. സ്റ്റേറ്റ് എന്ന നിർവചനത്തിൻ്റെ കീഴിൽ കിഫ്ബി വരില്ല. മുൻ എ ജി സുനിൽ രാജ് വഴി എത്ര രേഖകളാണ് പുറത്തുവിട്ടതെന്നും മന്ത്രി ചോദിച്ചു. കിഫ്ബി ഭരണഘടന വിരുദ്ധമാണെന്ന സിഎജി നിഗമനത്തോടൊപ്പം നിൽക്കണമോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും ഐസക്ക് പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.