ഹൈദരാബാദ്:എന്‍സിപി സംസ്ഥാന അധ്യക്ഷനും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. വ്യവസായി, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച തോമസ് ചാണ്ടിയുടെ അവസാനനാളുകള്‍ വിവാദങ്ങള്‍ കുരുങ്ങിയിരുന്നു.
അജയ്യനായി മന്ത്രിപദത്തിലേക്ക്; കായല്‍ വിവാദത്തില്‍ രാജി - തോമസ് ചാണ്ടി
മന്ത്രിയുടെ റിസോര്‍ട്ടായ ലെയ്ക്ക് പാലസിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും കായല്‍ കയ്യേറിയെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. പ്രതിപക്ഷം അടക്കം തോമസ് ചാണ്ടിക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തി.
കേരള മന്ത്രിസഭയിലെ സമ്പന്നരായ മന്ത്രിമാരില്‍ ഒരാളായിരുന്നു തോമസ് ചാണ്ടി. വിദേശത്തും സ്വദേശത്തുമായി വിവിധ ബിസിനസുകളും സ്കൂളുകളും അദ്ദേഹത്തിനുണ്ട്. ഹണിട്രാപ്പില്‍ കുരുങ്ങി എ ശശീന്ദ്രന്‍ രാജിവച്ചതോടെയാണ് മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടി എത്തുന്നത്. എന്നാല്‍ ചാണ്ടിയുടെ മന്ത്രിസ്ഥാനം ഇടത് മുന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചെങ്കിലും ഒടുവില്‍ അദ്ദേഹം ഗതാഗത മന്ത്രിയായി.
ഇതിനിടെയാണ് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചുവെന്ന ആരോപണം പുറത്തുവരുന്നത്. മന്ത്രിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിലേക്ക് സര്‍ക്കാര്‍ പണം ഉപയോഗിച്ച് റോഡ് നിര്‍മിച്ചുവെന്നും കായല്‍ കയ്യേറിയെന്നുമാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. പ്രതിപക്ഷമടക്കം തോമസ് ചാണ്ടിക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തി. അതിനിടെ കായല്‍ കയ്യേറ്റം അടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി തന്നെ രംഗത്ത് വന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും അദ്ദേഹം തീരുമാനിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും തോമസ് ചാണ്ടി ആരോപിച്ചു. കായല്‍ കയ്യേറ്റ കേസില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ചാണ്ടി കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ ഒരു മന്ത്രി തന്നെ സര്‍ക്കാരിനെതിരെ പരാതി നല്‍കിയതിന്‍റെ ഔചിത്യമാണ് ഹൈക്കോടതി ചോദ്യം ചെയ്തത്. തോമസ് ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി മന്ത്രിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ ഈ പരാതി മാത്രം മതിയെന്നും വ്യക്തമാക്കി.
കായല്‍ കയ്യേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. എന്‍സിപിയുടെ മന്ത്രി സ്ഥാനമൊഴിയണമെന്ന് മന്ത്രിസഭയില്‍ ആവശ്യമുയര്‍ന്നു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരനാണ് മുഖ്യമന്ത്രിയെക്കണ്ട് തോമസ് ചാണ്ടിയുടെ രാജിക്കത്ത് കൈമാറിയത്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം സിപിഎം-സിപിഐ പോരിനും വഴിവച്ചിരുന്നു.