കേരളം

kerala

ETV Bharat / state

Thiruvonam Bumper 2023 Lottery Result : ഇന്നാണ് ഇന്നാണ് ഇന്നാണ്... ആ 21 ഭാഗ്യശാലികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം! - Thiruvonam Bumper 2023 Lottery Result

Thiruvonam Bumper Lottery 2023 : ഇന്ന് ഉച്ചയോടെ തിരുവോണം ബമ്പറിലൂടെ കോടീശ്വരന്മാരാവുവുന്ന ഭാഗ്യശാലികളെ അറിയാം

Thiruvonam Bumper Lottery Result today  Thiruvonam Bumper Lottery Result  Thiruvonam Bumper Lottery  Thiruvonam Bumper  പുതിയ 21 കോടീശ്വരൻമാരെ അറിയുന്നതിന്നാണ്  Thiruvonam Bumper Lottery 2023  Thiruvonam Bumper Lottery Result 2023  തിരുവോണം ബമ്പർ  തിരുവോണം ബമ്പർ നറുക്കെടുപ്പ്  Thiruvonam Bumper 2023 Lottery Result  തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
Thiruvonam Bumper 2023 Lottery Result

By ETV Bharat Kerala Team

Published : Sep 20, 2023, 9:16 AM IST

Updated : Sep 20, 2023, 2:08 PM IST

തിരുവനന്തപുരം :തിരുവോണം ബമ്പറിലൂടെ കോടീശ്വരന്മാരാവുന്ന ഭാഗ്യശാലികളെ ഇന്നുച്ചയോടെ അറിയാം. 25 കോടിയുടെ ഒന്നാം സമ്മാനത്തോടൊപ്പം രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു ഒരു കോടി രൂപ വീതവും ലഭിക്കും. ഇതാരൊക്കെ നേടും എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം.

സമ്മാന ഘടനയിൽ ഉണ്ടായ മാറ്റം മുൻ വർഷത്തെ അപേക്ഷിച്ച് മികച്ച വിൽപനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ അതിർത്തി ഭാഗങ്ങളിൽ അടക്കം വമ്പിച്ച വിൽപനയാണ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമീസ് ഭാഷകളിലുള്ള ലോട്ടറി പരസ്യവും വിൽപനയിൽ ഗുണം ചെയ്‌തിട്ടുണ്ട്.

ഒറ്റയ്‌ക്കും കൂട്ടത്തോടെ ഷെയർ ഇട്ടും പ്രായഭേദമന്യേ എല്ലാവരും ടിക്കറ്റ് എടുക്കുകയാണ്. പലരും ഭാഗ്യ നമ്പറുകൾ തേടിപ്പിടിച്ചും കറക്കി കുത്തിയും ഒക്കെ ഭാഗ്യ പരീക്ഷണം നടത്തുന്നുണ്ട്. ഇതോടെ സർവകാല റെക്കോർഡും ഭേദിച്ചാണ് ടിക്കറ്റ് വിൽപന മുന്നേറുന്നത്.

കഴിഞ്ഞ വർഷം 67 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 66 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. എന്നാൽ ഇത്തവണ 85 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്.

അതേസമയം 500 രൂപ വിലയുള്ള ടിക്കറ്റ് വില കുറച്ച് വിൽപന നടത്തി ഏജൻസികളും കച്ചവടം വർധിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ടിക്കറ്റുകൾ 450 രൂപയ്‌ക്ക് വിറ്റും ബമ്പർ ടിക്കറ്റ് എടുക്കുന്നവർക്ക് 80 ലക്ഷത്തിന്‍റെ ലോട്ടറി ടിക്കറ്റ് സൗജന്യമായി നൽകിയുമാണ് ലോട്ടറി കച്ചവടക്കാർ കളം പിടിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ വർഷത്തെ ബമ്പർ വിന്നർ ആയ അനൂപ് അവസാന നിമിഷമാണ് ലോട്ടറി എടുത്തതെന്നറിഞ്ഞ് ലോട്ടറി എടുക്കാൻ കാത്ത് നിൽക്കുന്നവരും ഉണ്ട്. അവസാനം വന്ന കണക്ക് പ്രകാരം 71 ലക്ഷത്തിനും മുകളിലാണ് ടിക്കറ്റുകൾ വിറ്റ് പോയത്. ജൂലൈ 27 മുതലായിരുന്നു തിരുവോണം ബമ്പർ ലോട്ടറി വിൽപന തുടങ്ങിയത്.

ബമ്പറടിച്ചത് ലോട്ടറി വകുപ്പിന്, ടിക്കറ്റ് വിൽപന തകൃതി : ബമ്പർ വിജയിയെ നറുക്കെടുക്കുന്നതിന് മുൻപ് ബമ്പറടിച്ചിരിക്കുന്നത് സംസ്ഥാന ലോട്ടറി വകുപ്പിനാണ്. ഈ വർഷത്തെ തിരുവോണം ബമ്പർ വിൽപനയിലൂടെ ആകെ പ്രിൻ്റ് ചെയ്‌ത 85 ലക്ഷം ടിക്കറ്റുകളിൽ 74,51,446 ടിക്കറ്റുകളാണ് ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 19) വിറ്റുതീർന്നത്. ലോട്ടറി വകുപ്പിനെ സംബന്ധിച്ചിടത്തോളം സർവകാല റെക്കോഡാണ് ഇത്.

പാലക്കാട്, തിരുവനന്തപുരം ജില്ലകളാണ് ടിക്കറ്റ് വിൽപനയിൽ മുന്നിലുള്ളത്. ഇന്ന് ഉച്ചയ്‌ക്ക് മുൻപായി അവശേഷിക്കുന്ന 10 ലക്ഷത്തോളം ടിക്കറ്റുകളുടെ മുക്കാൽ ഭാഗവും വിറ്റു പോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. 8,15,506 ടിക്കറ്റുകളാണ് കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിനെ അപേക്ഷിച്ച് ഇത്തവണ വിറ്റഴിഞ്ഞതെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. അതേസമയം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ്.

READ ALSO:Thiruvonam Bumper 2023 Lottery Record Sales : ബമ്പറടിച്ചത് ലോട്ടറി വകുപ്പിന്, ടിക്കറ്റ് വിൽപന തകൃതി; വിജയിയെ അറിയാൻ മണിക്കൂറുകൾ

Last Updated : Sep 20, 2023, 2:08 PM IST

ABOUT THE AUTHOR

...view details