കേരളം

kerala

ETV Bharat / state

തിരുവോണം ബമ്പര്‍ : 12 കോടി തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന് - കൊല്ലം ജില്ല

നികുതി കിഴിച്ച് ഏഴേകാല്‍ കോടിയാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന് ലഭിക്കുക.

Thrippunithura  Ernakulam  തിരുവനന്തപുരം വാര്‍ത്ത  Thiruvananthapuram news  Thiruvonam bumper  തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്  തൃപ്പൂണിത്തറയില്‍ വിറ്റ ടിക്കറ്റിന്  കൊല്ലം ജില്ല  കരുനാഗപ്പള്ളി സബ്‌ ഓഫിസ്
തിരുവോണം ബമ്പര്‍ 12 കോടി തൃപ്പൂണിത്തറയില്‍ വിറ്റ ടിക്കറ്റിന്

By

Published : Sep 19, 2021, 3:37 PM IST

Updated : Sep 19, 2021, 7:34 PM IST

തിരുവനന്തപുരം : തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന ടിക്കറ്റിന്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ്‌ ഓഫിസില്‍ വിതരണം ചെയ്‌തതാണിത്. എറണാകുളം തൃപ്പൂണിത്തുറയിലെ മീനാക്ഷി എന്ന ലോട്ടറി കൗണ്ടറില്‍ നിന്ന് മുരുകേശ് തേവര്‍ എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്.

ഒന്നാം സമ്മാനത്തില്‍, 10 ശതമാനം കമ്മിഷനായും 30 ശതമാനം ഇന്‍കം ടാക്‌സായും കിഴിച്ച ശേഷം 7.39 കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി ആറ് പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. TA 945778, TB 265947, TC 537460, TD 642007, TE 177852, TG 386392 ഈ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം.

നാലാം സമ്മാനം 12 പേര്‍ക്ക്

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ, ഓരോ പരമ്പരയിലും രണ്ട് പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. TA 218012, TB 548984, TC 165907, TD 922562, TE 793418, TG 156816, TA 960818, TB 713316, TC 136191, TD 888219, TE 437385, TG 846848 എന്നീ ടിക്കറ്റുകള്‍ക്കാണ് മൂന്നാം സമ്മാനം.

നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. TA 165509, TB 226628, TC 772933, TD 292869, TE 207129, TG 150044, TA 583324, TB 931679, TC 587759, TD 198985, TE 870524, TG 844748 എന്നീ ടിക്കറ്റുകള്‍ക്കാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്

'ബമ്പര്‍ സമ്മാനാര്‍ഹന് സര്‍ക്കാര്‍ പരിശീലനം'

അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ എന്നിങ്ങനെ ലഭിക്കും. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കുണ്ട്. TA 645465, TB 645465, TC 645465, TD 645465, TG 645465 എന്നീ ടിക്കറ്റുകള്‍ക്കാണ് സമാശ്വാസ സമ്മാനം.

ഭാഗ്യക്കുറി വകുപ്പിന് തയ്യാറാക്കാവുന്ന പരമാവധി ടിക്കറ്റുകള്‍ തന്നെ അച്ചടിച്ചെന്നതാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്‍റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റുപോയത്. 174 കോടി രൂപയാണ് ടിക്കറ്റ് വിറ്റ വകയില്‍ ലഭിച്ചത്.

ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ഓണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുത്തത്. ബമ്പര്‍ ലോട്ടറി അടിച്ച സമ്മാനാര്‍ഹന് ഈ തുക എങ്ങനെ ചെലവഴിക്കാം എന്നതില്‍ ലോട്ടറി വകുപ്പ് പരിശീലനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. വകുപ്പിന്റെ പൂജ ബമ്പര്‍ ടിക്കറ്റിന്‍റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു.

ALSO READ:സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ആദ്യ ടേം പരീക്ഷ നവംബറിൽ

Last Updated : Sep 19, 2021, 7:34 PM IST

ABOUT THE AUTHOR

...view details