തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിൽ പ്രതിപക്ഷ കക്ഷികൾ നടത്തുന്നത് ആഭാസ സമരം എന്ന് ഡെപ്യൂട്ടി മേയർ പി കെ രാജു. അനാവശ്യ വിഷയങ്ങൾ ഉയർത്തി പൊതുജനങ്ങളെ അടക്കം തടഞ്ഞ് സമരം നടത്തുകയാണ്. കോൺഗ്രസും ബിജെപിയും അനിയൻ ബാവ ചേട്ടൻ ബാവ എന്ന പോലെയാണ് സമരം നടത്തുന്നത്.
ഒരു വ്യാജ കത്തിന്‍റെ പേരിലാണ് ഈ കോലാഹാലങ്ങളെല്ലാം. വ്യാജ കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ബിജെപി സമരം നടത്തുന്നത്.