കോട്ടയം:ലൈംഗിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ സസ്‌പെന്‍ഡ് ചെയ്‌ത കോണ്‍ഗ്രസ് നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരായി കോൺഗ്രസിന്‍റെ ശക്തമായ നിലപാടാണ് സസ്പെൻഷൻ. കെപിസിസി എടുത്ത തീരുമാനം മാതൃകാപരമെന്നും പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷൻ കൂടിയായ തിരുവഞ്ചൂർ പറഞ്ഞു.
'എല്‍ദോസിനെതിരായ നടപടി മാതൃകാപരം': സഭാനടപടികളിൽ പങ്കെടുപ്പിക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
ലൈംഗിക പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത എല്‍ദോസ് കുന്നപ്പിള്ളിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌ത് കോണ്‍ഗ്രസ് നടപടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
'എല്‍ദോസിനെതിരായ നടപടി മാതൃകാപരം': സഭാനടപടികളിൽ പങ്കെടുപ്പിക്കണോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കോണ്‍ഗ്രസ് നടപടിയില്‍ പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
ALSO READ|എല്‍ദോസ് കുന്നപ്പിള്ളിയെ സസ്‌പെന്‍ഡ് ചെയ്‌ത് കോണ്‍ഗ്രസ്; നടപടി ആറുമാസത്തേക്ക്
നിയമസഭ പ്രവർത്തനങ്ങളിൽ കുന്നപ്പിള്ളിയെ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കും. അദ്ദേഹം നിരപരാധി എന്ന് വ്യക്തമാകുന്നതുവരെയാണ് സസ്പെൻഷൻ. മുന്‍ മന്ത്രിമാര്‍ക്കെതിരായി ഇപ്പോള്‍ ഉയര്‍ന്ന ലൈംഗിക ആരോപണ വിവാദങ്ങളിൽ എന്താണ് സിപിഎം നിലപാടെന്ന് വ്യക്തമാക്കണം. ഞങ്ങളെ നന്നാക്കാൻ വരുന്ന സിപിഎം അവരുടെ മുഖം ആദ്യം കണ്ണാടിയിൽ നോക്കണമെന്നും തിരുവഞ്ചൂർ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Oct 23, 2022, 3:33 PM IST