തിരുവനന്തപുരം: കൊവിഡ് 19നെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. വാളയാര്‍ അതിർത്തിയിൽ പ്രതിഷേധങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ സന്ദർശനത്തിനെത്തിയ യു.ഡി.എഫ് എംഎൽഎ, എം.പിമാരോട് ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്ന സർക്കാർ നിർദേശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു.
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - criticizes
ജനപ്രതിനിധികൾ വാളയാറിൽ പോയത് ജനങ്ങളുടെ പ്രശ്‌നത്തിൽ ഇടപെടാൻ വേണ്ടിയാണ്. എന്നാൽ അവർക്ക് മാത്രം ഒരു നിയമം എന്ന ഗവൺമെന്‍റിന്‍റെ നടപടി തെറ്റാണന്നും ഇതേസമയം തന്നെ വാളയാറിൽ സന്ദർശനം നടത്തിയ മന്ത്രിമാർക്ക് എന്തുകൊണ്ട് ക്വാറന്‍റൈൻ ഇല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചോദിച്ചു
ജനപ്രതിനിധികൾ വാളയാറിൽ പോയത് ജനങ്ങളുടെ പ്രശ്‌നത്തിൽ ഇടപെടാൻ വേണ്ടിയാണ്. എന്നാൽ അവർക്ക് മാത്രം ഒരു നിയമം എന്ന ഗവൺമെന്‍റിന്‍റെ നടപടി തെറ്റാണന്നും ഇതേസമയം തന്നെ വാളയാറിൽ സന്ദർശനം നടത്തിയ മന്ത്രിമാർക്ക് എന്തുകൊണ്ട് ക്വാറന്‍റൈൻ ഇല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചോദിച്ചു. നിയമങ്ങൾ പ്രതിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കുന്നത് പ്രതികാരബുദ്ധിയോടുകൂടി മാത്രമാണന്നും പ്രതിപക്ഷത്തിന് മാത്രമായി ഒരു കൊവിഡ് ഉണ്ടോയെന്നും തിരുവഞ്ചൂർ ചോദിച്ചു. അതേസമയം മദ്യശാലകൾ തുറക്കുകയാണെന്ന സർക്കാരിന്‍റെ സമീപനം ദൗർഭാഗ്യകരമാണ്. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് കുത്തനെ വില ഉയർത്തിയ സർക്കാർ, വിദേശ നിർമിത വിദേശമദ്യത്തിന് വിലയുയർത്താത്തതിലെ യുക്തി മനസിലാവുന്നില്ലന്നും എംഎൽഎ കൂട്ടിച്ചേർത്തു.