തിരുവനന്തപുരം:മന്ത്രി കെ രാധാകൃഷ്‌ണനോട് ചോദിക്കേണ്ടത് വനം മന്ത്രി ശശീന്ദ്രനോട് ചോദിച്ച് തിരുവഞ്ചൂർ. ചോദ്യോത്തര വേളയിലാണ് സഭയിലാകെ ചിരി പടർത്തിയ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ ചോദ്യം. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.
'ഔട്ട് ഓഫ് സിലബസ്'; കെ രാധാകൃഷ്‌ണനോട് ചോദിക്കേണ്ടത് വനം മന്ത്രിയോട് ചോദിച്ചു, സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
തന്‍റെ അവസരത്തിൽ ചോദ്യം ചോദിക്കാൻ എഴുന്നേറ്റ തിരുവഞ്ചൂർ വനം മന്ത്രിയോട് ചോദിച്ചത് ആദിവാസികളുടെ ജീവിത സാഹചര്യം ഉയർത്താൻ നടപടി സ്വീകരിക്കുമോയെന്നാണ്
സഭയില്‍ ചിരി പടര്‍ത്തി തിരുവഞ്ചൂര്‍
തന്‍റെ അവസരത്തിൽ ചോദ്യം ചോദിക്കാൻ എഴുന്നേറ്റ തിരുവഞ്ചൂർ ചോദിച്ചത് ആദിവാസികളുടെ ജീവിത സാഹചര്യം ഉയർത്താൻ നടപടി സ്വീകരിക്കുമോയെന്നാണ്. ഇതോടെ സ്‌പീക്കർ എ എൻ ഷംസീർ ഔട്ട് ഓഫ് സിലബസ് ചോദ്യമാണെന്ന് വ്യക്തമാക്കി. മറുപടി പറഞ്ഞ മന്ത്രി പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയോട് ചോദിക്കേണ്ട ചോദ്യമാണെന്നായിരുന്നു ഉത്തരം നൽകിയത്.
വനം വകുപ്പുമായ ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നതെന്നും പറഞ്ഞു. ഇതോടെ സഭയിലാകെ ചിരി പടർന്നു.
Last Updated : Dec 7, 2022, 12:04 PM IST