തിരുവനന്തപുരം: സർക്കാരിനെതിരായ പ്രത്യക്ഷ സമരം പുനരാരംഭിച്ച് യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ അഞ്ചംഗ യുഡിഎഫ് സംഘം സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തി.
സർക്കാരിനെതിരായ പ്രത്യക്ഷ സമരം പുനരാരംഭിച്ച് യുഡിഎഫ് - chennithala march
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിയിൽ ജോലി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നുണ പറയുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിയിൽ ജോലി നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നുണ പറയുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വൈകുന്നേരങ്ങളിലെ പത്ര സമ്മേളനങ്ങളിൽ മുഖ്യമന്ത്രി നുണ ബോംബ് പൊട്ടിക്കുകയാണ്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് എൻഫോഴ്മെന്‍റിൽ മൊഴി നൽകിയത്. ഇനി എന്താണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. രാജാവ് നഗ്നനാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി ഉടൻ രാജി വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ, യു.ഡി.എഫ് നേതാക്കളായ ഷിബു ബേബി ജോൺ, സി.പി ജോൺ, ടി.വി ഇബ്രാഹിം എന്നിവരും പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തു. കൊവിഡിന്‍റെ സാഹചര്യത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാലാണ് അഞ്ച് പേരെ ഉൾപ്പെടുത്തി മാർച്ച് സംഘടിപ്പിച്ചത്. പന്ത്രണ്ടാം തീയതി നിയോജക മണ്ഡലങ്ങളിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.