തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സങ്കല്‍പ്പ ലോകത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങളെല്ലാം സങ്കല്‍പ കഥകളായി തോന്നുന്നത് അതുകൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി കെ.ടി. ജലീലിന്‍റെ വസ്തു വകകളെ കുറിച്ചാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞത്. പാഴ്സലിൽ എന്തായിരുന്നുവെന്നത് സംബന്ധിച്ച് ഇ.ഡി വിശദീകരിച്ചിട്ടില്ല. എംബസികളിൽ നിന്നും ആനുകൂല്യങ്ങൾ പറ്റാമോയെന്നും കോൺസുലേറ്റുമായി നേരിട്ട് ബന്ധപ്പെടാമോയെന്നുമുള്ള കാര്യങ്ങൾ പുറത്തു വരാനുണ്ട്. ഇഡിയുടെ സംശയം തീർക്കാനല്ലെങ്കിൽ ജലീൽ എന്തിനാണ് തലയിൽ മുണ്ടിട്ട് പോയതെന്നും ചെന്നിത്തല ചോദിച്ചു.
പിണറായി വിജയൻ സങ്കല്‍പ്പ ലോകത്തിലെന്ന് രമേശ് ചെന്നിത്തല - pinarayi vijayan
മന്ത്രി ഇപി ജയരാജന്‍റെ ഭാര്യ ബാങ്കിൽ എത്തി മാലയുടെ തൂക്കം നോക്കിയത് ആരോ തയാറാക്കിയ തിരക്കഥയാണെന്നും ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ന്യായീകരണം കേട്ടാൽ ഇ.ഡി മന്ത്രിയെ വിളിച്ചു വരുത്തിയത് ചായയും വടയും നൽകി സൽക്കരിക്കാനാണെന്ന് തോന്നുമെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രി ഇപി ജയരാജന്‍റെ ഭാര്യ ബാങ്കിൽ എത്തി മാലയുടെ തൂക്കം നോക്കിയത് ആരോ തയാറാക്കിയ തിരക്കഥയാണെന്നും ലോക്കർ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ ആരോപണം ശരിയാണെന്ന് അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും ചെന്നിത്തല പറഞ്ഞു.