തിരുവനന്തപുരം: ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ സ്വമേധയാ അന്വേഷണം ആരംഭിച്ച് പൊലീസ്. ഇന്നലെ (ഡിസംബര്‍ 16) അര്‍ധരാത്രിയിലാണ് മദ്യ ലഹരിയില്‍ രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതുസംബന്ധിച്ച് പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല.
മദ്യലഹരിയില്‍ യുവാക്കളുടെ തമ്മിലടി; അന്വേഷണം ആരംഭിച്ച് പൊലീസ് - രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്
ഡിസംബര്‍ 16 അര്‍ധരാത്രിയിലാണ്, മദ്യലഹരിയില്‍ യുവാക്കളുടെ സംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്
മദ്യലഹരിയില്‍ യുവാക്കളുടെ തമ്മിലടി
തമ്പാനൂരിലെ ബാറില്‍ നിന്നാണ് സംഘർഷത്തിൻ്റെ തുടക്കം. പരിക്കേറ്റവര്‍ ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തി. എതിര്‍ സംഘവും പിന്നാലെയെത്തിയതോടെ വീണ്ടും സംഘർഷമുണ്ടായി. പിന്നാലെ, ഇരുസംഘങ്ങളും മെഡിക്കല്‍ കോളജില്‍ എത്തിയും വീണ്ടും കയ്യാങ്കളി ഉണ്ടാവുകയായിരുന്നു.