തിരുവനന്തപുരം:വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ തെരുവുനായ ആക്രമിച്ചു. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ വിഴിഞ്ഞം സ്വദേശിനി അപര്‍ണയെയാണ് ആശുപത്രിക്കുള്ളില്‍ വച്ച് നായകടിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 30) രാവിലെയാണ് സംഭവം.
പൂച്ച കടിച്ചതിന് വാക്‌സിനെടുക്കാൻ ആശുപത്രിയിലെത്തിയ യുവതിയെ പട്ടി കടിച്ചു - stray dog attacked woman in vizhijam
തിരുവനന്തപുരം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. പൂച്ച കടിച്ചതിന് ചികിത്സയ്‌ക്കെത്തിയ യുവതിയെയാണ് പട്ടി ആക്രമിച്ചത്
ആശുപത്രിയ്‌ക്കുള്ളിലും തെരുവുനായയുടെ ആക്രമണം; യുവതിയ്‌ക്ക് ആഴത്തില്‍ മുറിവേറ്റു
ഡോക്‌ടറുടെ കൈയില്‍ നിന്നും കുറിപ്പടി വാങ്ങുന്നതിനിടെ നായയുടെ വാലില്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് സംഭവം. കാലില്‍ ആഴത്തിലുളള മുറിവേറ്റതിനെ തുടര്‍ന്ന് യുവതിയെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കടിയേറ്റ ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്‌ചയുണ്ടായെന്ന് അപര്‍ണയുടെ പിതാവ് വാസുദേവന്‍ ആരോപിച്ചു. വര്‍ഷങ്ങളായി ആശുപത്രി പരിസരത്തുള്ള നായയാണ് ആക്രമണം നടത്തിയത്. നായയ്ക്ക് വാക്‌സിന്‍ എടുത്തിരുന്നില്ല.
Last Updated : Sep 30, 2022, 1:19 PM IST