കേരളം

kerala

ETV Bharat / state

തലയെടുപ്പോടെ 'ശിശുക്ഷേമം'; ശിശു ക്ഷേമ സമിതിക്ക് അത്യാധുനിക സൗകര്യങ്ങളുമായി പുതിയ കെട്ടിടം - ക്ലാസ് മുറികൾ

അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌തതോടെ മുഖച്ഛായ തന്നെ മാറി തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ശിശു ക്ഷേമ സമിതി.

Child Welfare Council  Thiruvananthapuram Thaikkadu Child Welfare Council  Child Welfare Council new Building  ശിശു ക്ഷേമ സമിതി വാര്‍ത്തകള്‍  ശിശു ക്ഷേമ സമിതി പുതിയ കെട്ടിടം  തൈക്കാട് സ്ഥിതി ചെയ്യുന്ന ശിശു ക്ഷേമ സമിതി  ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്  അദീപ് ഷഫീന ഫൗണ്ടേഷന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള കുട്ടികളുടെ എണ്ണം  ആധുനിക ലൈബ്രറി കമ്പ്യൂട്ടർ റൂം  ക്ലാസ് മുറികൾ  കുട്ടികൾക്കായുള്ള പ്രത്യേക ഡോർമെറ്ററികൾ
ശിശു ക്ഷേമ സമിതിക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം

By

Published : Jan 14, 2023, 5:12 PM IST

ശിശു ക്ഷേമ സമിതിക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം എത്തി

തിരുവനന്തപുരം: തൈക്കാട് സ്ഥിതി ചെയ്യുന്ന ശിശു ക്ഷേമ സമിതിയുടെ കെട്ടിടത്തിന് പുതിയ മുഖച്ഛായ. കുട്ടികൾക്കായി പ്രത്യേക ഡോർമെറ്ററികൾ, രണ്ട് കൗൺസിലിങ് മുറികള്‍, ആറ് ക്ലാസ് മുറികൾ, ആധുനിക ലൈബ്രറി കമ്പ്യൂട്ടർ റൂം, അടുക്കള തുടങ്ങി നിരവധി സൗകര്യങ്ങളാണ് ശിശുക്ഷേമ സമിതിയുടെ പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്‍റെ കീഴിലുള്ള അദീപ് ഷഫീന ഫൗണ്ടേഷനാണ് ആധുനിക കെട്ടിടം നിർമിച്ച് നൽകിയത്.

അഞ്ചു നിലകളിലായി 18000 ചതുരശ്ര അടിയിൽ നിർമിച്ച മന്ദിരം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്‌തത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ കെട്ടിടത്തിൽ 70 കുട്ടികളാണുള്ളത്. ഉദ്ഘാടനം പൂർത്തിയായതോടെ കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. നാലരക്കോടി ചെലവിൽ പണി പൂർത്തിയാക്കിയ പുതിയ കെട്ടിടം കേരള സംസ്ഥാന ശിശു ക്ഷേമ സമിതിക്ക് വലിയ ഒരു മുതൽക്കൂട്ടാകും.

ABOUT THE AUTHOR

...view details