കേരളം

kerala

ETV Bharat / state

ബുറെവി ആശങ്ക ഒഴിഞ്ഞു; തിരുവനന്തപുരത്തെ താൽക്കാലിക വിലക്കുകൾ പിൻവലിച്ചു - Temporary bans lifted

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രക്കും ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് പിൻവലിച്ചത്

ബുറെവി ആശങ്ക ഒഴിഞ്ഞു  താൽക്കാലിക വിലക്കുകൾ പിൻവലിച്ചു  ചുഴലിക്കാറ്റ് മുന്നറിയിപ്പ്  താൽക്കാലിക വിലക്ക്  നിരോധനം  Temporary bans lifted  Thiruvananthapuram
ബുറെവി ആശങ്ക ഒഴിഞ്ഞു; തിരുവനന്തപുരത്തെ താൽക്കാലിക വിലക്കുകൾ പിൻവലിച്ചു

By

Published : Dec 10, 2020, 11:52 AM IST

തിരുവനന്തപുരം:മത്സ്യബന്ധനത്തിന് ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രക്കും ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് പിൻവലിച്ചത്.

കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ജില്ലാ കലക്‌ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വിനോദസഞ്ചാരത്തിനായി ബീച്ചുകളിലും ആളുകൾക്ക് പ്രവേശിക്കാം. ജില്ലയിലെ അംഗീകൃത ക്വാറി പ്രവർത്തനങ്ങൾക്കും നിയമാനുസൃത ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ താൽക്കാലിക വിലക്കും പിൻവലിച്ചതായി കലക്‌ടർ പറഞ്ഞു.

ABOUT THE AUTHOR

...view details