കേരളം

kerala

ETV Bharat / state

പേര് മാത്രം സ്‌മാർട്ട്, തലസ്ഥാനം നിറഞ്ഞ് കുണ്ടും കുഴിയും; വലഞ്ഞ് ജനം - അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപ്പാസ് റോഡ്

സ്‌മാർട്ട് റോഡ് നിർമാണത്തിൻ്റെ ഇഴച്ചിൽ തിരുവനന്തപുരം നഗരത്തില്‍ കനത്ത ഗതാഗതക്കുരുക്കും അപകട സാധ്യതയുമാണ് സൃഷ്ടിക്കുന്നത്.

smart road construction  thiruvananthapuram smart road  തിരുവനന്തപുരം സ്‌മാർട്ട് റോഡ് നിർമാണം  അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപ്പാസ് റോഡ്  Attakkulangara Killipalam Bypass Road
എങ്ങുമെത്താതെ തിരുവനന്തപുരം നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമാണം; വലഞ്ഞ് ജനങ്ങൾ

By

Published : May 6, 2022, 2:38 PM IST

Updated : May 6, 2022, 2:54 PM IST

തിരുവനന്തപുരം: നഗരത്തിൽ എങ്ങുമെത്താതെ നീളുന്ന സ്‌മാർട്ട് റോഡ് നിർമാണം മൂലം ദുസ്സഹമാകുകയാണ് ജനജീവിതം. നഗരത്തിലെ പ്രധാന റോഡുകൾ മാസങ്ങളോളമായി കുഴിച്ചിട്ടതല്ലാതെ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. സ്‌മാർട്ട് സിറ്റിയുടെ സ്‌മാർട്ട് റോഡ് പദ്ധതിക്കായി നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡിൽ നിർമാണ പ്രവർത്തനങ്ങളിലെ വേഗക്കുറവ് മൂലം വലഞ്ഞിരിക്കുകയാണ് ജനങ്ങൾ.

എങ്ങുമെത്താതെ തിരുവനന്തപുരം നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമാണം; വലഞ്ഞ് ജനങ്ങൾ

അപകടം, കുരുക്ക്, കുഴി: അട്ടക്കുളങ്ങര-കിള്ളിപ്പാലം ബൈപ്പാസ് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പാതയുടെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്. മറു ഭാഗത്തു കൂടിയാണ് ഗതാഗതം കടത്തിവിടുന്നത്. പൊതുവേ തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. സ്‌മാർട്ട് റോഡ് നിർമാണത്തിൻ്റെ ഇഴച്ചിൽ രൂക്ഷമായി ബാധിച്ചിരിക്കുന്നത് റോഡിന് ഇരുവശത്തുമുള്ള കച്ചവടക്കാരെയാണ്.

ഗതാഗതക്കുരുക്കും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമില്ലാത്തതിനാൽ ആളുകൾ കടകളിലേക്ക് വരാറില്ല. മൂന്ന് മാസത്തോളമായി കച്ചവടം വളരെ മോശമാണെന്നും പ്രദേശത്തെ കച്ചവടക്കാർ പറയുന്നു. ഈ ദുർഗതി എന്ന് അവസാനിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.

വാഹനങ്ങൾ റോഡിലെ കുഴികളിൽ വീണ് അപകടങ്ങളും ഇവിടെ നിത്യസംഭവമാണ്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഈ റോഡിലുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിനാണ് സ്‌മാർട്ട് റോഡ് പദ്ധതിയുടെ നിർമാണ ചുമതല.

നഗരത്തിലെ മിക്ക റോഡുകളുടെയും നിലവിലെ അവസ്ഥ സമാനമാണ്. മോഡൽ സ്‌കൂൾ, ആർട്‌സ് കോളജ്, വിമൻസ് കോളജിന് സമീപം പനവിളയിലേക്കുള്ള റോഡ്, സ്പെൻസർ ജംങ്ഷനിൽ നിന്നും എ.കെ.ജി സെൻ്ററിലേക്കുള്ള റോഡ്, കോട്ടയ്ക്കകത്തു നിന്ന് കൈതമുക്കിലേക്കുള്ള റോഡ് ഇങ്ങനെ നീളുന്നു കുഴിച്ചിട്ടിരിക്കുന്ന റോഡുകൾ.

Last Updated : May 6, 2022, 2:54 PM IST

ABOUT THE AUTHOR

...view details