തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകം ജങ്ഷനില്‍ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിക്കായി ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് ഒൻപത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് യാതൊരു തുമ്പും പേട്ട പൊലീസിന് ലഭിച്ചിട്ടില്ല. ആക്രമണം നടന്ന പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങൾ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
മാർച്ച് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രി 11ന് മരുന്ന് വാങ്ങുന്നതിന് വഞ്ചിയൂർ മൂലവിളാകം ജങ്ഷനിലെത്തിയ 49കാരിയെ ബൈക്കിലെത്തിയ അജ്ഞാതൻ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദത്തില്‍ സ്‌ത്രീയുടെ കൈയ്‌ക്കും കണ്ണിനും തലയ്ക്കും മാരകമായി പരിക്കേറ്റു.
സഹായിക്കാതെ പൊലീസ്:- ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ഉയർന്ന ആക്ഷേപം. പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചപ്പോൾ മേല്‍വിലാസം ചോദിച്ചതിന് ശേഷം ഫോണ്‍ കട്ട് ചെയ്തു. പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസിലായതോടെ മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. ഇതിനു ശേഷമാണ് പൊലീസ് ബന്ധപ്പെട്ടതെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരാതിക്കാരി കമ്മിഷണർക്ക് പരാതി നൽകിയതിന് ശേഷമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
Also Read:-പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് അഞ്ച് വർഷം, ഒത്താശയ്ക്ക് രണ്ടാനമ്മ; പ്രതികൾ പിടിയിൽ
സംഭവത്തെ തുടര്‍ന്ന് ഇന്നലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
സംഭവം നടന്ന് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഷാഡോ പൊലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയിട്ടും പുരോഗതി ഉണ്ടായില്ല. കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പേട്ട പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
സമാന സംഭവം തലസ്ഥാനത്ത് മുമ്പും:- തലസ്ഥാനത്ത് മ്യൂസിയം പരിസരത്ത് ഡോക്‌ടര്‍ക്കും കവടിയാറില്‍ പെണ്‍ക്കുട്ടിക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് മ്യൂസിയം പരിസരത്ത് വച്ച് ഡോക്‌ടര്‍ ആക്രമണത്തിന് ഇരയായത്. സംഭവത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ സുരക്ഷ സംബന്ധിച്ച് നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.
Also Read:-ആമയുടെ പുറത്ത് വച്ചാല്‍ സ്വര്‍ണം ഇരട്ടിക്കും! 23 പവൻ യുവതിയില്‍ നിന്നും തട്ടിയ കാമുകനും സുഹൃത്തും പിടിയില്‍
സമീപത്തെ സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ ഒടുക്കം പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനായിരുന്ന സന്തോഷ് എന്നയാളായിരുന്നു പ്രതി. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയതോടെ മറ്റൊരു കേസിന്‍റെ കൂടി ചുരുളഴിഞ്ഞു. കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയിരുന്നെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പൊലീസിനെതിരെ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു.
Also Read:-യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിനെ കാണാനില്ല