കേരളം

kerala

ETV Bharat / state

'യുദ്ധ'വും 'കെടുതി'കളും അരങ്ങില്‍ ; കാലിക പ്രസക്തമായ നാടകങ്ങളുമായി ഞെട്ടിച്ച് വിദ്യാർഥികൾ - നാടകമാണ്

തെരുവ് നായ ആക്രമണം, യുദ്ധം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കാലിക പ്രസക്തമായ നാടകങ്ങളുമായി തിരുവനന്തപുരം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനത്തില്‍ വേദി കയ്യടക്കി വിദ്യാർഥികൾ

Thiruvananthapuram  Revenue Kalotsavam  Kalotsavam  Skits  Skits performed by the students  പിള്ളേര്‍  കലോത്സവ വേദി  കാലിക പ്രസക്ത  നാടകങ്ങളുമായി  പ്രേക്ഷകരെ ഞെട്ടിച്ച് വിദ്യാർഥികൾ  വിദ്യാർഥി  തെരുവ് നായ  യുദ്ധം  തിരുവനന്തപുരം  ഹൈസ്കൂൾ  നാടകമാണ്  കുട്ടികൾ
അരങ്ങ് വാണ് 'പിള്ളേര്‍'; കലോത്സവ വേദിയില്‍ കാലിക പ്രസക്തമായ നാടകങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് വിദ്യാർഥികൾ

By

Published : Nov 26, 2022, 8:26 PM IST

തിരുവനന്തപുരം : തെരുവ് നായ ആക്രമണം, യുദ്ധം തുടങ്ങി കാലിക പ്രസക്തമായ വിഷയങ്ങള്‍ ആധാരമാക്കിയുള്ള നാടകങ്ങളാൽ സമ്പന്നമായിരുന്നു തിരുവനന്തപുരം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്‍റെ നാലാം ദിനം. പ്രൊഫഷണൽ നാടകങ്ങളോട് കിടപിടിക്കുന്നതായിരുന്നു കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ നാടകങ്ങൾ. മത്സരത്തിൽ ഏറെ ശ്രദ്ധേയമായത് ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'നന്മയുള്ള നായ്ക്കൾ' എന്ന നാടകമാണ്.

കാലിക പ്രസക്തമായ വിഷയം തന്മയത്വത്തോടെയാണ് കുട്ടികൾ അവതരിപ്പിച്ചത്. അനിൽ ആറ്റിങ്ങലാണ് നാടകം സംവിധാനം ചെയ്‌തത്. നൈമിഷികമായ ജീവിതത്തിൽ നിസാര കാര്യങ്ങൾക്കുപോലും മനുഷ്യർക്കിടയിലുണ്ടാകുന്ന കലഹങ്ങൾ, പല രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന യുദ്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ വരച്ചുകാട്ടിയ ഗവ.ഹൈസ്കൂൾ പ്ലാവൂരിലെ വിദ്യാർഥികൾ അവതരിപ്പിച്ച 'ഭൂതപ്രദേശ്' എന്ന നാടകവും പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്‍റെ വേറിട്ട അനുഭവം നല്‍കി. ജിജോയാണ് നാടകം സംവിധാനം ചെയ്തത്.

കലോത്സവ വേദിയില്‍ കാലിക പ്രസക്തമായ നാടകങ്ങളുമായി പ്രേക്ഷകരെ ഞെട്ടിച്ച് വിദ്യാർഥികൾ

കുടുംബ ബന്ധങ്ങളുടെ വില പാവപ്പെട്ട സുശീലയുടെയും മാതാപിതാക്കളുടെയും കഥയിലൂടെ അവതരിപ്പിച്ച 'കഞ്ഞി' എന്ന നാടകത്തിലൂടെ ഹൈസ്കൂൾ വിഭാഗത്തിൽ വഴുതക്കാട് കാർമൽ ഇഎം ഗേൾസ് എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഹയർസെക്കന്‍ററിയിൽ ബധിരയും മൂകയുമായ പെൺകുട്ടിയുടെ കഥ അവതരിപ്പിച്ച 'എർത്ത്' എന്ന നാടകമാണ് ഒന്നാം സ്ഥാനം നേടിയത്. വഴുതക്കാട് കാർമൽ ഇഎം ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികളാണ് നാടകം അവതരിപ്പിച്ചത്.

ABOUT THE AUTHOR

...view details