തിരുവനന്തപുരം: ഭക്തിനിർഭരമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഒരുങ്ങി തലസ്ഥാന നഗരി. പൊങ്കാലയ്ക്ക് ഒരുനാള്‍ മാത്രം ശേഷിക്കെ ദേവി ദർശനത്തിനായി ഭക്തജന പ്രവാഹമാണ്. പൊങ്കാലയിടാൻ എത്തുന്നവർക്ക് എല്ലാ സൗകര്യവുമൊരുക്കാനുള്ള അവസാനവട്ട തിരക്കിലാണ് സംഘാടകര്‍.
ആറ്റുകാൽ പൊങ്കാല തിങ്കളാഴ്‌ച; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ - ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാന നഗരി
തിങ്കളാഴ്‌ച രാവിലെ 10.20ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ ക്ഷേത്ര തന്ത്രി തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും.
തിങ്കളാഴ്‌ച രാവിലെ 10.20ന് ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ ക്ഷേത്ര തന്ത്രി തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഒരാഴ്‌ച മുമ്പ് തന്നെ പൊങ്കാലയിടാൻ തലസ്ഥാനത്ത് എത്തിയവരും നിരവധിയാണ്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും അടുപ്പ് കൂട്ടാനുള്ള സ്ഥലങ്ങൾ ഭക്തജനങ്ങൾ ബുക്ക് ചെയ്‌തു കഴിഞ്ഞു.
ഭക്തർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനും രംഗത്തുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പൊങ്കാലയിടാനുള്ള കലങ്ങളും വിറകും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനയും സജീവമാണ്.