തിരുവനന്തപുരം :കലക്‌ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.ഒ (റവന്യൂ ഡിവിഷനൽ ഓഫിസ്) കോടതി ലോക്കറില്‍ നിന്ന് 140 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്‌ടമായെന്ന് കണ്ടെത്തല്‍. അപ്രൈസറെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപയുടെ സ്വര്‍ണം നഷ്‌ടമായെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആസൂത്രിതമായാണ് ഉദ്യോഗസ്ഥര്‍ കവര്‍ന്നത് എന്ന നിഗമനത്തിലാണ് പൊലീസ്.
തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരിക്കുന്ന കവറുകള്‍ പുറത്തെടുത്ത് സ്വര്‍ണത്തിന്‍റെ മാറ്റ് പരിശോധിക്കുന്ന പ്രക്രിയയും സ്ഥലത്ത് പുരോഗമിക്കുകയാണ്. സ്വര്‍ണാഭരണങ്ങള്‍ മാറ്റി അതിന്റെ സ്ഥാനത്ത് മുക്കുപണ്ടങ്ങള്‍ കവറിലാക്കി സൂക്ഷിച്ചിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിനാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്. ആത്മഹത്യ ചെയ്യുന്നവരുടെയും കൊല്ലപ്പെടുന്നവരുടെയും ശരീരത്തില്‍ നിന്ന് ലഭിക്കുന്ന ആഭരണങ്ങളും പണവുമാണ് ആര്‍.ഡി.ഒ കോടതി ലോക്കറില്‍ സൂക്ഷിക്കുന്നത്.