തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. നാട്ടിലെത്തിക്കുന്നത് വൈകുന്നത് സംസ്ഥാന സർക്കാരിന്‍റെ വീഴ്‌ചയെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിലും മന്ത്രി മന്ദിരങ്ങൾക്ക് മുന്നിലും ബിജെപി പ്രതിഷേധസമരം നടത്തി. കേന്ദ്രം അനുമതി നൽകിയിട്ടും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താതെ മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
സര്‍ക്കാരിനെ 'വിളിച്ചുണര്‍ത്താന്‍' പ്രതിപക്ഷ പാര്‍ട്ടികൾ; തലസ്ഥാനത്ത് പ്രതിഷേധം - വിളിച്ചുണർത്തൽ സമരം
കേന്ദ്രം അനുമതി നൽകിയിട്ടും പ്രത്യേക ട്രെയിൻ ഏർപ്പെടുത്താതെ മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിജെപി .
സര്‍ക്കാരിനെ 'വിളിച്ചുണര്‍ത്താന്‍' പ്രതിപക്ഷ പാര്‍ട്ടികൾ; തലസ്ഥാനത്ത് പ്രതിഷേധം
സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ എ.സമ്പത്തിന്‍റെ വസതിക്ക് മുന്നില്‍ യൂത്ത് കോൺഗ്രസ് വിളിച്ചുണർത്തൽ സമരവും സംഘടിപ്പിച്ചു. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ രക്ഷിക്കാൻ നിൽക്കാതെ എ.സമ്പത്ത് വീട്ടിൽ ഉറങ്ങുകയാണെന്നാരോപിച്ചായിരുന്നു സമരം. വിദ്യാർഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സെക്രട്ടേറിയറ്റിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ഈ വിഷയത്തിൽ സർക്കാരിനെതിരെ തുടർ സമരങ്ങൾ നടത്താൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.