കേരളം

kerala

ETV Bharat / state

ഐഎസ്ആർഒ ഗൂഢാലോചന കേസ് : പ്രതികളുടെ ജാമ്യാപേക്ഷ ജൂലൈ 7ന് പരിഗണിക്കും - സിബി മാത്യു

പ്രതികളുടെ അറസ്റ്റിൻ്റെ ഉത്തരവാദിത്വം ഐബി ഉദ്യോഗസ്ഥർക്കാണെന്നാണ് സിബി മാത്യൂസിന്‍റെ വാദം

isro spying case  thiruvananthapuram principal sessions court  isro spying case update  ഐഎസ്ആർഒ കേസ്  ഐഎസ്ആർഒ ചാരകേസ്  സിബി മാത്യു  നമ്പി നാരായണൻ
ഐഎസ്ആർഒ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ജൂലൈ 7ന് പരിഗണിക്കും

By

Published : Jul 6, 2021, 7:12 PM IST

തിരുവനന്തപുരം : ഐഎസ്ആർഒ ഗുഢാലോചന കേസിലെ പ്രതിയും മുൻ പൊലീസ് മേധാവിയുമായ സിബി മാത്യൂസ്, കെ.കെ ജോഷ്വ എന്നിവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച (ജൂലൈ 7) തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയുന്നത് കേസിലെ ഏഴാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ ശ്രീകുമാറിൻ്റെ നിർദേശ പ്രകാരമാണെന്നും, മാലി വനിതകൾ നമ്പി നാരായണനുമായി ചേർന്ന് ചാരപ്രവർത്തി നടത്തിയെന്നും സിബി മാത്യൂസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നുണ്ട്.

Also Read:ഐഎസ്ആർഒ ചാരക്കേസ് : നമ്പി നാരായണന്‍റെ മൊഴിയെടുത്ത് സിബിഐ സംഘം

കൂടാതെ, താൻ കേസിൽ പൂർണ നിരപരാധിയാണെന്നും ചാരക്കേസിലെ പ്രതികളുടെ അറസ്റ്റിൻ്റെ പൂർണ ഉത്തരവാദിത്വം ഐബി ഉദ്യോഗസ്ഥർക്കാണെന്നും ഹർജിയിൽ അദ്ദേഹം ആരോപിക്കുന്നു.

ചാരക്കേസിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്ന് സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസിലെയും ഐബിയിലേയും ഉദ്യോഗസ്ഥർക്കെതിരെ നമ്പി നാരായണൻ നിയമ പോരാട്ടം ആരംഭിച്ചത്.

ABOUT THE AUTHOR

...view details