മാധ്യമപ്രവർത്തകയുടെ വീട് കയറി ആക്രമണം; പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു - press club secretary suspended
രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വുമൺ നെറ്റ്‌വർക്ക് ഇൻ മീഡിയ ഇന്ത്യയുടെ നേതൃത്യത്തിൽ രാവിലെ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതായി പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ വീട് കയറി ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. വനിത മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് തീരുമാനം. രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വുമൺ നെറ്റ്‌വർക്ക് ഇൻ മീഡിയ ഇന്ത്യയുടെ നേതൃത്വത്തിൽ രാവിലെ പ്രസ് ക്ലബ്ബിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തതായി പ്രസ് ക്ലബ് ഭാരവാഹികൾ അറിയിച്ചത്. സഹപ്രവർത്തകയായ യുവതിയുടെ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തി എന്നാണ് പരാതി. കേസില്‍ അറസ്റ്റിലായ രാധാകൃഷ്ണന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. മറ്റ് കാര്യങ്ങൾ തീരുമാനിക്കാൻ പ്രസ് ക്ലബ് ഭാരവാഹി യോഗം ഈ മാസം 22 ന് ചേരുന്നുണ്ട്.