കേരളം

kerala

ETV Bharat / state

പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് പേർ കാറിടിച്ച് മരിച്ചു, അപകടം പേരൂർക്കട വഴയിലയിൽ - പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് പേർ മരിച്ചു

Thiruvananthapuram Peroorkada car accident| ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.

Thiruvananthapuram Peroorkada car accident  Peroorkada car accident  Peroorkada car accident two death  Car accident news in Peroorkada  പേരൂർക്കട കാറപകടം  കാറിടിച്ച് നടക്കാനിറങ്ങിയ രണ്ട് പേർ മരിച്ചു  പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് പേർ മരിച്ചു  Accident news in Kerala
Two death in Thiruvananthapuram Peroorkada car accident

By ETV Bharat Kerala Team

Published : Dec 4, 2023, 1:14 PM IST

തിരുവനന്തപുരം: പേരൂർക്കട വഴയിലയിൽ പുലർച്ചെ നടക്കാനിറങ്ങിയ രണ്ട് പേർ കാറിടിച്ച് മരിച്ചു.(Peroorkada car accident|) ഇന്ന് പുലർച്ചെയാണ് സംഭവം. വഴയില സ്വദേശികളായ മീനു ബേക്കറി ഉടമ ഹരിദാസ് (69), രാധാകൃഷ്‌ണ ലൈനിൽ വിജയകുമാർ (69) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

രാവിലെ നടക്കാനിറങ്ങിയ ഇവർക്ക് നേരെ ആന്ധ്രപ്രദേശ് സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിന് വശത്തെ താഴ്‌ചയിലേക്ക് വീണിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും പുലർച്ചെ ആയിരുന്നതിനാൽ ഇരുവരും പരിക്കേറ്റ് കിടക്കുന്നത് അറിഞ്ഞില്ല. തുടർന്ന് വെളിച്ചം വീണ ശേഷമാണ് ഇവരെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു കുട്ടിയടക്കം അഞ്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് രാവിലെ നടക്കാനിറങ്ങിയ ഇരുവരെയും ഇടിച്ചത്. കാറിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിക്കും പരിക്കുണ്ട്. നിസാര പരിക്കുകളാണെന്നാണ് ലഭിച്ച വിവരം. കുട്ടിയെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇരുവരെയും ഇടിച്ച ശേഷം കാർ മരത്തിലിടിച്ചാണ് നിന്നത്. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

Also read: കാരശ്ശേരിയിൽ ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ABOUT THE AUTHOR

...view details