ബുറെവി ജാഗ്രതയിൽ തിരുവനന്തപുരം; 217 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - Burevi alert
അപകടസാധ്യത മേഖലകളിൽ താമസിക്കുന്നവരെയാണ് മാറ്റി പാർപ്പിച്ചത്.
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അപകടസാധ്യത മേഖലകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ 217 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 15840 പേരെ നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം താലൂക്കിൽ 170 ക്യാമ്പുകളിലായി 6095 പേരെയും, ചിറയിൻകീഴ് 33 ക്യാമ്പുകളിൽ 3045 പേരെയും, വർക്കലയിൽ 16 ക്യാമ്പുകളിൽ 700 പേരെയും, നെയ്യാറ്റിൻകരയിൽ 20 ക്യാമ്പുകളിലായി 2000 പേരെയും, കാട്ടാക്കടയിൽ 12 ക്യാമ്പുകളിലായി 1000 പേരെയും നെടുമങ്ങാട് 29 ക്യാമ്പുകളിലായി 3000 പേരെയുമാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.