തിരുവനന്തപുരം : നീറമൺകരയിൽ നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ പ്രതികളെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്‌കർ, സഹോദരൻ അനീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മര്‍ദനമേറ്റ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപ്, കരമന പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞിരുന്നു. പ്രദീപ് അസഭ്യം പറഞ്ഞതാണ് മര്‍ദനത്തിലേയ്ക്ക് നയിച്ചതെന്ന് അനീഷിന്‍റെയും അഷ്‌കറിന്‍റെയും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രദീപ് ഇക്കാര്യം നിഷേധിച്ചു.
നീറമണ്‍കരയില്‍ മർദനമേറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രദീപിന്‍റെ പ്രതികരണം നവംബര്‍ 12ന് രാത്രിയാണ് പ്രതികളെ കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് 13ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കുകയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തു
'മര്‍ദിച്ചത് അസഭ്യം പറഞ്ഞുകൊണ്ട്':നീറമണ്‍കര ട്രാഫിക് ജങ്‌ഷനില്‍ നവംബര്‍ എട്ടിന് വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. പുറകിലുണ്ടായിരുന്ന യാത്രക്കാർ ഹോണടിച്ചപ്പോൾ യുവാക്കൾ അസഭ്യം പറഞ്ഞുകൊണ്ട് തന്‍റെ നേരെ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് പ്രദീപിന്‍റെ പരാതി. ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും മർദനം തുടര്‍ന്നുവെന്നും പ്രദീപ് വ്യക്തമാക്കി.
തുടർന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കരമന പൊലീസില്‍ പരാതി നല്‍കി. നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്‌ച വരുത്തിയെന്നും പ്രദീപ് പരാതി ഉന്നയിച്ചു. ഇതേ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു.
സംഭവത്തില്‍ സ്പെഷ്യൽ ബ്രാഞ്ച്, ഫോർട്ട് എസിമാർ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ എഎസ്ഐ മനോജിനെ സസ്പെൻഡ് ചെയ്യുകയും എസ്‌ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.