കേരളം

kerala

ETV Bharat / state

വീട്ടുകരം അഴിമതി : വെട്ടിപ്പ് ശരിവച്ച് തിരുവനന്തപുരം നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ട് - തിരുവനന്തപുരം നഗരസഭാ സെക്രട്ടറി

നികുതിയായി സോണൽ ഓഫിസിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ കൗണ്ടർ ഫോയിൽ വ്യാജമായി ഉണ്ടാക്കിയെന്നും തട്ടിപ്പുനടന്ന മൂന്ന് സോണുകളിൽ നിന്നായി 32.97 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍

Thiruvananthapuram Municipal  Thiruvananthapuram  home tax Scam  Scam  വീട്ടുകരം അഴിമതി  തിരുവനന്തപുരം നഗരസഭ  തിരുവനന്തപുരം നഗരസഭാ സെക്രട്ടറി  നഗരകാര്യ വകുപ്പ് ഡയറക്ടർ
വീട്ടുകരം അഴിമതി; തിരുവനന്തപുരം നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകി

By

Published : Oct 7, 2021, 7:26 PM IST

തിരുവനന്തപുരം : വീട്ടുകരം അഴിമതിയില്‍ നഗരസഭ സെക്രട്ടറി സർക്കാരിന് റിപ്പോർട്ടുനൽകി. നഗരകാര്യ വകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വെട്ടിപ്പ് ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.

നികുതിയായി സോണൽ ഓഫിസിൽ ലഭിച്ച പണം ബാങ്കിൽ അടയ്ക്കാതെ കൗണ്ടർ ഫോയിൽ വ്യാജമായി ഉണ്ടാക്കിയെന്നും തട്ടിപ്പുനടന്ന മൂന്ന് സോണുകളിൽ നിന്നായി 32.97 ലക്ഷം രൂപ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

Also Read: സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക്

പണം ജീവനക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. കുറ്റക്കാരായ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു. വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും നടക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേമം സോണൽ ഓഫിസിൽ 26.74, ശ്രീകാര്യം സോണൽ ഓഫിസിൽ 5.12,ആറ്റിപ്ര സോണൽ ഓഫിസിൽ 1.09 ലക്ഷം എന്നിങ്ങനെ തട്ടിപ്പ് നടന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ABOUT THE AUTHOR

...view details